CrimeNEWS

ആഡംബര ജീവിതം നയിക്കണം; ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍

കൊല്ലം: ചിതറയില്‍ ബന്ധുക്കളുടേയും സുഹൃത്തുക്കളുടെയും വീടുകളില്‍ മോഷണം നടത്തിയ യുവതി പിടിയില്‍. ഭജനമഠം സ്വദേശി മുബീനയാണ് പിടിയിലായത്. 17 പവന്‍ സ്വര്‍ണമാണ് പ്രതി മോഷ്ടിച്ചത്.

രണ്ടിടങ്ങളില്‍ മോഷണം നടത്തിയ മുബീനയെ കുടുക്കിയത് ഈ ദൃശ്യങ്ങള്‍ ആണ്. സെപ്തംബര്‍ 30ന് കിഴിനിലയിലെ ബന്ധുവിന്റെ വീട്ടില്‍ മോഷണം നടത്തി മടങ്ങി പോകുന്ന ദൃശ്യങ്ങള്‍ ആണിത്. തെളിവുകള്‍ നിരത്തിയുള്ള പൊലീസിന്റെ ചോദ്യം ചെയ്യലില്‍ പ്രതി കുറ്റം സമ്മതിച്ചു. സമാനമായ രീതിയില്‍ സുഹൃത്തിന്റെ വീട്ടിലും മുബീന മോഷണം നടത്തി. ജനുവരിയില്‍ ചിതറ സ്വദേശിനി അമാനിയുടെ വീട്ടില്‍ നിന്ന് ഏഴ് പവന്‍ സ്വര്‍ണാഭരണങ്ങളാണ് കവര്‍ന്നത്.

Signature-ad

മോഷ്ടിച്ച സ്വര്‍ണാഭരണങ്ങള്‍ സ്വര്‍ണക്കടയില്‍ വിറ്റതിന്റെ വിവരങ്ങളും പോലീസിന് ലഭിച്ചു. ആഡംബര ജീവിതം നയിക്കാനാണ് മോഷണം നടത്തിയതെന്നാണ് മുബീനയുടെ മൊഴി. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Back to top button
error: