KeralaNEWS

കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ സംഘര്‍ഷം; സിപിഎം നേതാവിനെതിരെ കേസ്

കൊച്ചി: കരുവേലിപ്പടി താലൂക്ക് ആശുപത്രിയിലെ സംഘര്‍ഷത്തില്‍ സിപിഎം ഫോര്‍ട്ട് കൊച്ചി ഏരിയ സെക്രട്ടറിക്കെതിരെ പൊലീസ് കേസെടുത്തു. കെഎസ്‌യു പ്രവര്‍ത്തകരെ ആക്രമിച്ചതിലാണ് കെ.എം റിയാദിനെതിരെ കേസെടുത്തത്. കണ്ടാലറിയുന്ന 20 പേര്‍ക്കെതിരെയും കേസെടുത്തു.

ഇന്നലെയാണ് കൊച്ചിന്‍ കോളജിലെ SFI – KSU സംഘര്‍ഷത്തിന് പിന്നാലെ ആശുപത്രിയിലും സംഘര്‍ഷമുണ്ടായത്. അതേസമയം സംഘര്‍ഷത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് ഇന്ന് മട്ടാഞ്ചേരി എസിപി ഓഫീസിലേക്ക് മാര്‍ച്ച് നടത്തും. ആശുപത്രിയില്‍ ചികിത്സയിലായിരുന്ന കെഎസ്യു പ്രവര്‍ത്തകരെ സിപിഎം ഏരിയ കമ്മിറ്റി അംഗത്തിന്റെ നേതൃത്വത്തില്‍ ആശുപത്രിയില്‍ കയറിയ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദിച്ചതില്‍ പ്രതിഷേധിച്ചാണ് മാര്‍ച്ച് .

Signature-ad

കൊച്ചിന്‍ കോളേജ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ പരിക്കേറ്റു ചികിത്സയില്‍ കഴിഞ്ഞ കെഎസ്യു പ്രവര്‍ത്തകരെയാണ് ആശുപത്രിയില്‍ കയറി മര്‍ദിച്ചത്. അതിനിടെ എസ്എഫ്‌ഐ എറണാകുളം ജില്ലാ ജോയിന്റ് സെക്രട്ടറി മുഹമ്മദ് സഹല്‍ ആശുപത്രിയിലെത്തി കെഎസ്യു പ്രവര്‍ത്തകരെ വെല്ലുവിളിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: