ലണ്ടന്‍: പുരുഷന്റെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങള്‍ കണ്ടെത്തി. എന്നാല്‍, ഇതില്‍ വിചിത്രമായി തോന്നിയേക്കാവുന്ന കാര്യം എന്താണെന്നാല്‍ മരണം വരെ തനിക്ക് മൂന്ന് ലിംഗങ്ങളുണ്ടെന്ന കാര്യം ഇയാള്‍ക്ക് അറിയില്ലായിരുന്നുവെന്നതാണ്. 78 കാരനായ ബ്രിട്ടീഷ് പൗരന്റെ മൃതദേഹം മരണാന്തരം പഠനത്തിനായി നല്‍കിയിരുന്നു. ഇംഗ്ലണ്ടിലെ യൂണിവേഴ്സിറ്റി ഓഫ് ബര്‍മിംഗ്ഹാമിലെ മെഡിക്കല്‍ സ്‌കൂള്‍ ഓഫ് റിസര്‍ച്ച് ആണ് ഇയാളുടെ ശരീരത്തില്‍ മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് കണ്ടെത്തിയത്.
ആറടി ഉയരമുണ്ടായിരുന്ന ഇയാളുടെ ശരീരത്തില്‍ പുറമേ ദൃശ്യമായിരുന്നത് ഒരു ലിംഗം മാത്രമാണ്. എന്നാല്‍, ശരീരത്തിന് ഉള്ളില്‍ ഇയാള്‍ക്ക് രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നു. മരണശേഷമുള്ള പഠനത്തിനായി ശരീരം കീറി മുറിച്ച് പരിശോധിച്ചപ്പോഴാണ് ഇയാള്‍ക്ക് മൂന്ന് ലിംഗങ്ങളുണ്ടായിരുന്നുവെന്ന് തിരിച്ചറിഞ്ഞത്. അരക്കെട്ടിന്റെ ഉള്ളിലായി രണ്ട് ലിംഗങ്ങള്‍ കൂടി ഉണ്ടായിരുന്നുവെന്നാണ് കണ്ടെത്തിയത്.
പ്രാഥമിക ലിംഗത്തിനും ഉള്ളിലെ രണ്ടാമത്തെ ലിംഗത്തിനും പൊതുവായ മൂത്രനാളിയാണുള്ളത്. മൂന്നാമത്തേതും താരതമ്യേന വലിപ്പം കുറഞ്ഞതുമായ ലിംഗത്തിന് മൂത്രനാളി പോലുള്ള ഭാഗം ഉണ്ടായിരുന്നില്ലെന്ന് പരിശോധനാഫലത്തില്‍ വ്യക്തമായത്.
പോളിഫാലിയ എന്നറിയപ്പെടുന്ന ഒന്നിലധികം ലിംഗങ്ങളുള്ള ശാരീരികാവസ്ഥ വളരെ അപൂര്‍വമാണ്. 50 -60 ലക്ഷത്തില്‍ ഒരാള്‍ക്ക് മാത്രം കണ്ടുവരുന്ന അവസ്ഥയാണിത്. 1606 മുതല്‍ 2023 വരെ ഇത്തരം കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതായി രേഖകളുണ്ട്. എന്നാല്‍ ട്രൈഫാലിയ എന്നറിയപ്പെടുന്ന മൂന്ന് ലിംഗങ്ങളുള്ള അവസ്ഥ ഇതിനുമുമ്പ് ഒരിക്കല്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്.