KeralaNEWS

പിതാവ് ആത്മഹത്യ ചെയ്തത് എസ്‌ഐയുടെ പീഡനം മൂലം; ഓട്ടോ ഡ്രൈവറുടെ മരണത്തില്‍ കുടുംബം

കാസര്‍കോട്: ഓട്ടോ ഡ്രൈവര്‍ അബ്ദുല്‍ സത്താറിന്റെ ആത്മഹത്യയില്‍ പൊലീസിനെതിരെ മകന്‍. എസ്‌ഐ അനൂപില്‍ നിന്ന് നേരിട്ട മാനസിക പീഡനത്തെ തുടര്‍ന്നാണ് സത്താര്‍ ആത്മഹത്യ ചെയ്‌തെന്ന് സത്താറിന്റെ മകന്‍ അബ്ദുള്‍ ഷാനീസ് പറഞ്ഞു. പല തവണ സ്റ്റേഷനില്‍ കയറിയിറങ്ങിയിട്ടും ഓട്ടോ വിട്ടുകൊടുത്തില്ല. സംഭവത്തില്‍ പൊലീസുകാരനെതിരെ കൊലക്കുറ്റം ചുമത്തി കേസെടുക്കണമെന്ന് സത്താറിന്റെ കുടുംബം ആവശ്യപ്പെട്ടു.

ഓട്ടോറിക്ഷ പൊലീസ് പിടിച്ചുവച്ചിട്ട് നാലു ദിവസങ്ങളായെന്നും വീട് പട്ടിണിയിലായതിനാല്‍ ആത്മഹത്യ ചെയ്യുകയാണെന്നും ഫെയ്‌സ്ബുക്ക് ലൈവിലൂടെ അറിയിച്ചതിനു ശേഷമാണ് സത്താര്‍ ജീവനൊടുക്കിയത്. ലൈവ് കണ്ട് ആളുകള്‍ എത്തുമ്പോഴേക്കും സത്താര്‍ മരിച്ചിരുന്നു.

Signature-ad

ഒരു പെറ്റിക്കേസിന്റെ പേരിലാണ് സത്താറിന്റെ ഓട്ടോറിക്ഷ എസ്‌ഐ അനൂപ് കസ്റ്റഡിയിലെടുക്കുന്നത്. വാഹനം വിട്ടുകിട്ടുന്നതിനായി പലതവണ സത്താര്‍ സ്റ്റേഷനില്‍ കയറിയിറങ്ങി. ഡിവൈഎസ്പിക്ക് പരാതിയും നല്‍കി. എന്നാല്‍ അദ്ദേഹം നിര്‍ദേശിച്ചിട്ടും എസ്‌ഐ ഓട്ടോറിക്ഷ വിട്ടുകൊടുക്കാന്‍ തയാറായില്ല. അതിന്റെ മനോവിഷമത്തിലാണ് തിങ്കളാഴ്ച സത്താര്‍ ജീവനൊടുക്കുന്നത്.

Back to top button
error: