KeralaNEWS

തലസ്ഥാനത്ത് ഇന്നും കുടിവെള്ളം മുട്ടും; എട്ട് മണിക്കൂര്‍ ജലവിതരണം മുടങ്ങുമെന്ന് വാട്ടര്‍ അതോറിറ്റി

തിരുവനന്തപുരം: നഗരത്തില്‍ ഇന്ന് ജലവിതരണം തടസപ്പെടും. ഇന്ന് രാത്രി എട്ട് മണി മുതല്‍ നാളെ പുലര്‍ച്ചെ നാല് വരെയാണ് അറ്റകുറ്റപ്പണികള്‍ക്കായി ജല വിതരണം നിര്‍ത്തിവയ്ക്കുന്നത്. അരുവിക്കരയില്‍ നിന്നും തിരുവനന്തപുരം ന?ഗരത്തിലേക്ക് ശുദ്ധജലം കൊണ്ടുവരുന്ന വാട്ടര്‍ അതോറിറ്റിയുടെ പ്രധാന പൈപ്പ് ലൈനില്‍ വാല്‍വ് തകരാര്‍ പരിഹരിക്കാനുള്ള ജോലിയാണ് നടക്കുന്നത്.

പേരൂര്‍ക്കട, ഹാര്‍വിപുരം, എന്‍സിസി റോഡ്, പേരാപ്പൂര്‍, പാതിരപ്പള്ളി, ഭഗത്സിംഗ് നഗര്‍, ചൂഴമ്പാല, വയലിക്കട, മാടത്തുനട, നാലാഞ്ചിറ, ഇരപ്പുകുഴി, മുക്കോല, മണ്ണന്തല, ഇടയിലേക്കോണം, അരുവിയോട്, ചെഞ്ചേരി, വഴയില, ഇന്ദിരാനഗര്‍, ഊളമ്പാറ, പൈപ്പിന്‍മൂട്, ശാസ്തമംഗലം, വെള്ളയമ്പലം, കവടിയാര്‍, നന്ദന്‍കോട്, കുറവന്‍കോണം, പട്ടം, പൊട്ടക്കുഴി, മുറിഞ്ഞപാലം, ഗൗരീശപട്ടം, കുമാരപുരം, മെഡിക്കല്‍ കോളജ്, ഉള്ളൂര്‍,

Signature-ad

കേശവദാസപുരം, പരുത്തിപ്പാറ, മുട്ടട, അമ്പലമുക്ക്, ശ്രീകാര്യം എന്‍ജീനിയറിങ് കോളജ്, ഗാന്ധിപുരം, ചെമ്പഴന്തി,?പൗഡിക്കോണം, കേരളാദിത്യപുരം, കട്ടേല, മണ്‍വിള, മണക്കുന്ന്, അലത്തറ, ചെറുവക്കല്‍, ഞാണ്ടൂര്‍ക്കോണം, തൃപ്പാദപുരം, ചെങ്കോട്ടുകോണം, കഴക്കൂട്ടം, ടെക്‌നോപാര്‍ക്ക്, സിആര്‍പിഎഫ് ക്യാമ്പ്, പള്ളിപ്പുറം,

പുലയനാര്‍കോട്ട, പ്രശാന്ത് നഗര്‍, പോങ്ങുമൂട്, ആറ്റിപ്ര, കുളത്തൂര്‍, പൗണ്ട് കടവ്, കരിമണല്‍, കുഴിവിള, വെട്ടുറോഡ്, കാട്ടായിക്കോണം തുടങ്ങിയ സ്ഥലങ്ങളില്‍ ജലവിതരണം തടസപ്പെടും. ഉപഭോക്താക്കള്‍ വേണ്ട മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു.

 

Back to top button
error: