ന്യൂഡല്‍ഹി: ഇന്ത്യയിലെ പരമോന്നത ചലച്ചിത്ര ബഹുമതിയായ ദാദാസാഹെബ് ഫാല്‍ക്കെ പുരസ്‌കാരം ബോളിവുഡ് നടന്‍ കമിഥുന്‍ ചക്രബര്‍ത്തിക്ക്. കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവാണ് അവാര്‍ഡ് വിവരം എക്‌സിലൂടെ അറിയിച്ചത്.
‘മിഥുന്‍ ദാ’യുടെ ശ്രദ്ധേയമായ സിനിമാ യാത്ര തലമുറകളെ പ്രചോദിപ്പിക്കുന്നതാണ്. ഇന്ത്യന്‍ സിനിമക്ക് അദ്ദേഹം നല്‍കിയ സംഭാവനകള്‍ പരിഗണിച്ച് ഇതിഹാസ നടന്‍ മിഥുന്‍ ചക്രവര്‍ത്തിക്ക് ദാദാസാഹെബ് പുരസ്‌കാരം നല്‍കുന്നതില്‍ അഭിമാനമുണ്ടെന്ന് മന്ത്രി പറഞ്ഞു. ഒക്ടോബര്‍ എട്ടിന് നടക്കുന്ന എഴുപതാമത് ദേശീയ ചലച്ചിത്ര അവാര്‍ഡ് വിതരണ ചടങ്ങില്‍ പുരസ്‌കാരം സമ്മാനിക്കും.
നേരത്തെ പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി രാജ്യം മിഥുന്‍ ചക്രബര്‍ത്തിയെ ആദരിച്ചിരുന്നു. 1976-ലാണ് മിഥുന്‍ ചക്രബര്‍ത്തി സിനിമാജീവിതം ആരംഭിച്ചത്. മൃഗയ എന്ന ചിത്രത്തിലൂടെയാണ് അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ചത്. ഈ സിനിമയിലെ അഭിനയത്തിന് മികച്ച നടനുള്ള ദേശീയ ചലച്ചിത്ര അവാര്‍ഡ് നേടിക്കൊടുത്തു. തഹാദര്‍ കഥ, സ്വാമി വിവേകാനന്ദന്‍ എന്നീ ചിത്രങ്ങളിലെ അഭിനയത്തിനും ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ലഭിച്ചിരുന്നു. വിവേക് അഗ്‌നിഹോത്രി സംവിധാനം ചെയ്ത കാശ്മീര്‍ ഫയല്‍സിലും അദ്ദേഹം അഭിനയിച്ചിരുന്നു.