KeralaNEWS

തോല്‍പ്പിച്ചത് പൂരമല്ല; കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് KPCC ഉപസമിതി റിപ്പോര്‍ട്ട്

തൃശ്ശൂര്‍: തൃശ്ശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി കെ. മുരളീധരന്റെ തോല്‍വിക്ക് കാരണം പൂരം വിവാദമല്ലെന്ന് കെ.പി.സി.സി. ഉപസമിതി റിപ്പോര്‍ട്ട്. ലോക്‌സഭാ തോല്‍വിയെക്കുറിച്ച് പഠിക്കാന്‍ കെ.പി.സി.സി നിയോഗിച്ച ഉപസമിതിയുടേതാണ് റിപ്പോര്‍ട്ട്. പൂരം വിവാദത്തിന് പിന്നില്‍ സി.പി.എം-ബി.ജെ.പി. അന്തര്‍ധാരയെന്നും റിപ്പോര്‍ട്ട്. കെ.സി. ജോസഫ്, ടി. സിദ്ദിഖ്, ആര്‍. ചന്ദ്രശേഖരന്‍ എന്നിവരടങ്ങിയ സമിതിയുടേതാണ് റിപ്പോര്‍ട്ട്.

അതിനിടെ, കോണ്‍ഗ്രസ് ഉപസമിതി റിപ്പോര്‍ട്ടിനെ സ്വാഗതം ചെയ്യുന്നുവെന്ന് ബി.ജെ.പി. നേതാവ് ബി. ഗോപാലകൃഷ്ണന്‍ പറഞ്ഞു. എന്നാല്‍, വി.ഡി. സതീശന്‍ ഇത് അംഗീകരിക്കുമോ എന്ന് അറിയില്ല. ഈ റിപ്പോര്‍ട്ട് അംഗീകരിക്കുന്നെങ്കില്‍ പൂരം കലക്കിയിട്ടാണ് സുരേഷ് ഗോപി ജയിച്ചതെന്ന സതീശന്റെ പ്രസ്താവന അദ്ദേഹം പിന്‍വലിച്ച് മാപ്പ് പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Signature-ad

അതേസമയം, തൃശ്ശൂര്‍ പൂരം അലങ്കോലമായ സംഭവത്തില്‍ ഗൂഢാലോചനയോ അട്ടിമറിയോ നടന്നിട്ടില്ലെന്നാണ് എ.ഡി.ജി.പി.എം.ആര്‍. അജിത് കുമാറിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പൂരം ഏകോപനത്തില്‍ അന്നത്തെ കമ്മിഷണര്‍ അങ്കിത് അശോകന് വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്.

 

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: