പുതിയ തലമുറ വിദേശവാസം തേടി നാടുവിടുമ്പോള്‍ ഇവിടെ ഒറ്റപ്പെട്ടു പോകുന്നത് അവരുടെ മാതാപിതാക്കളാണ്. അവരില്‍ തന്നെ ഭാര്യയോ ഭര്‍ത്താവോ നഷ്ടപ്പെട്ടവരാണെങ്കില്‍ തീര്‍ത്തും ശോചനീയം.
ഓണനാളില്‍ മലയാളത്തിലെ പ്രമുഖ ചാനലില്‍ സംപ്രേഷണം ചെയ്യുന്ന ‘വെട്ടം ‘ എന്ന ടെലിസിനിമയിലെ ആര്‍കെ എന്ന എഴുപതുകാരനായ രാധാകൃഷ്ണന് അത്തരക്കാരുടെ ഒരു പ്രതിനിധിയാണ്.
കേന്ദ്രസര്‍ക്കാര്‍ ഉദ്യോഗത്തില്‍ നിന്നും റിട്ടയര്‍ ചെയ്ത ആര്‍കെ തന്റെ ശിഷ്ടജീവിതം നയിക്കുന്നത് കേരളത്തിലാണ്. മുംബെ ഗവണ്മെന്റ് കോളേജ് പ്രിന്‍സിപ്പല്‍ ആയിരുന്ന ഭാര്യ സുമം, മൂന്നുവര്‍ഷം മുമ്പ് ശ്വാസകോശ സംബ്ബന്ധമായ അസുഖത്തെ തുടര്‍ന്ന് മരണപ്പെടുകയായിരുന്നു. മകനും മകളും വിവാഹിതരായി യുഎസ്സില്‍ സെറ്റില്‍ഡാണ്. ഇടയ്ക്ക് സംഭവിച്ച അറ്റാക്കിനെ തുടര്‍ന്ന് ആര്‍കെയുടെ എല്ലാ കാര്യങ്ങളും നോക്കുന്നത് അദ്ദേഹത്തിന്റെ വിധവയായ സഹോദരി ലീലയാണ്.
ഡോക്ടര്‍ പ്രകാശിന്റെയും പാലിയേറ്റീവ് കെയറില്‍ സേവനം അനുഷ്ഠിക്കുന്ന സ്റ്റെല്ലയുടെയും നേതൃത്വത്തിലുള്ള സൗഹൃദ കൂട്ടായ്മയാണ് ആര്‍കെയുടെ ചികിത്സാകാര്യങ്ങള്‍ ശ്രദ്ധിക്കുന്നത്. മക്കളെ നേരിട്ടു കാണാനാകാതെ മനസ്സില്‍ ആധി കയറുന്ന അവസരത്തില്‍, ബന്ധങ്ങളുടെ ഊഷ്മളത പങ്കുവെച്ചിരുന്ന പഴയ കത്തുകളിലൂടെ കണ്ണോടിച്ച് ആര്‍കെ ആശ്വാസം കൊള്ളും.
വാട്സാപ്പ് ചാറ്റിലൂടെയും വീഡിയോ കോളിലൂടെയും മാത്രമായി ഒതുങ്ങിപ്പോകുന്ന അച്ഛന് മക്കള്‍ ബന്ധത്തിലെ കടുത്ത നിരാശ ആര്ക്കെയെ മാനസികമായും ശാരീരികമായും തളര്‍ത്തുന്നു.
ആര്‍കെയെ ശ്രീജി ഗോപിനാഥന് അവതരിപ്പിക്കുമ്പോള്‍ മറ്റു കഥാപാത്രങ്ങളെ ദീപാ ജോസഫ്, വീണാ മില്ട്ടന്, ബേബി മൈത്രേയി ദീപക്, നസീര്‍ മുഹമ്മദ്, മാനുവല്‍ ടി മലയില്‍, ജയാമേരി എന്നിവര്‍ അവതരിപ്പിക്കുന്നു.
രചന, സംവിധാനം: അജിതന്, നിര്‍മ്മാണം: പ്രവാസി ഫിലിംസ്, ഛായാഗ്രഹണം: നൂറുദീന്‍ ബാവ, എഡിറ്റിംഗ: ഇബ്രു മുഹമ്മദ്, ക്രിയേറ്റീവ് ഡയറക്ടര്‍: എം സജീഷ്, ഗാനരചന: ശ്രീരേഖ പ്രിന്‍സ്, സംഗീതം: ജിജി തോംസണ്‍, പശ്ചാത്തല സംഗീതം: പ്രമോദ് സാരംഗ്, കല: മില്‍ക്ക് ബോട്ടില്‍ ക്രിയേറ്റീവ്സ്, ചമയം: മഹേഷ് ചേര്‍ത്തല, കോസ്റ്റ്യും: മരിയ, അസ്സോസിയേറ്റ് ഡയറക്ടര്‍: ബാലു നാരായണന്, പ്രൊഡക്ഷന്‍ കണ്ട്രോളര് : സനൂപ് മുഹമ്മദ്, അസിസ്റ്റന്റ് ഡയറക്ടര്‍: സിബി, അക്കൗണ്ട്സ്: സതീഷ്, സ്റ്റുഡിയോ: കെ സ്റ്റുഡിയോസ്, ഡിസൈന്‍സ്: സജീഷ് എം ഡിസൈന്‍സ്, സ്റ്റില്‍സ്: അജീഷ് ആവണി, പിആര്‍ഓ: അജയ് തുണ്ടത്തില്‍.