KeralaNEWS

ഡിജിപിയുമായി വീണ്ടും കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി; ഒപ്പം ഇന്റലിജന്‍സ് മേധാവിയും

തിരുവനന്തപുരം: ഡിജിപി ദര്‍വേശ് സാഹേബും ഇന്റലിജന്‍സ് എഡിജിപി മനോജ് എബ്രഹാമുമായി കൂടിക്കാഴ്ച നടത്തി മുഖ്യമന്ത്രി പിണറായി വിജയന്‍. എഡിജിപി എംആര്‍ അജിത്കുമാറിനെതിരെ ഉയര്‍ന്ന ആരോണങ്ങളില്‍ അന്വേഷണം നടക്കുന്നതിനിടയിലാണ് കൂടിക്കാഴ്ച. സെക്രട്ടറിയേറ്റിലെ ഓഫീസിലായിരുന്നു യോ?ഗം. പതിവ് കൂടിക്കാഴ്ചയുടെ ഭാഗമായിട്ടാണ് യോ?ഗം ചേര്‍ന്നതെന്നാണ് വിവരം.

ശനിയാഴ്ച രാത്രിയും ഡിജിപിയുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തിയിരുന്നു. എ.ഡി.ജി.പി. എച്ച്. വെങ്കിടേഷും അന്ന് ഇരുവര്‍ക്കുമൊപ്പമുണ്ടായിരുന്നു.

Signature-ad

കൂടുതല്‍ ആരോപണങ്ങള്‍ പുറത്തുവരുന്നതിനിടെ അവധിയില്‍പ്പോകാന്‍ എ.ഡി.ജി.പി. എം.ആര്‍. അജിത്കുമാര്‍ ഒരുങ്ങുന്നുവെന്ന റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. അജിത്കുമാറിനെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണമാണ് ആദ്യം നിര്‍ദേശിച്ചതെങ്കിലും സര്‍ക്കാര്‍ അംഗീകരിച്ചിരുന്നില്ല.

Back to top button
error: