മേയര്‍ സ്ഥാനം; ആര്‍എസ്എസിന്റെ പച്ചക്കൊടി വി.വി. രാജേഷിന്; രാഷ്ട്രീയ പ്രവര്‍ത്തന പരിചയമുള്ളവര്‍ നയിക്കണമെന്ന് നിര്‍ദേശം; 20നു ചേരുന്ന യോഗത്തില്‍ തീരുമാനം; ശ്രീലേഖ ഡെപ്യൂട്ടി മേയറാകും

തിരുവനന്തപുരം: തിരുവനന്തപുരം കോര്‍പറേഷനില്‍ മേയര്‍ ആരാകണമെന്നതില്‍ തീരുമാനം രണ്ടുദിവസത്തിനകം. വി.വി. രാജേഷിന് അനുകൂലമാണ് സംസ്ഥാന നേതൃത്വവും ആര്‍എസ്എസും. 20 ചേരുന്ന നിയുക്ത കൗണ്‍സിലര്‍മാരുടെ യോഗത്തില്‍ പ്രഖ്യാപനമുണ്ടാകും.
അത്ഭുതങ്ങളോ അട്ടിമറികളോ സംഭവിച്ചില്ലെങ്കില്‍ ബിജെപി സംസ്ഥാന സെക്രട്ടറി വി.വി. രാജേഷ് തിരുവനന്തപുരം കോര്‍പറേഷന്റെ ആദ്യമേയറാകും. ആര്‍എസ്എസും രാജേഷിന് അനുകൂല നിലപാടാണ് സ്വീകരിച്ചതെന്ന് അറിയുന്നു. രാഷ്ട്രീയ പ്രവര്‍ത്തനാനുഭവമുള്ളയാള്‍ തന്നെ മേയര്‍ സ്ഥാനത്തെത്തണമെന്നാണ് ആര്‍എസ്എസിന്റെ അഭിപ്രായവും.
ഇപ്പോള്‍ ബംഗളൂരുവിലുള്ള ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഇന്നോ നാളെയോ ഡല്‍ഹിയിലെത്തി കേന്ദ്ര നേതൃത്വമായി കൂടിക്കാഴ്ച നടത്തുന്നതോടെ മേയര്‍ ആരാകണമെന്നതില്‍ ധാരണയാകും. മുന്‍ഡിജിപി ആര്‍. ശ്രീലേഖ ഡപ്യൂട്ടിമേയറാകാനാണ് സാധ്യത. ഏതുസ്ഥാനവും ഏറ്റെടുക്കാന്‍ സന്നദ്ധയാണെന്ന് അവര്‍ സംസ്ഥാന നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. ഈമാസം 20 ന് വിജയിച്ച കൗണ്‍സിലര്‍മാരുടെ യോഗം ചേരും. അന്നുതന്നെ നേതാവിനെ പ്രഖ്യാപിക്കും.






