”ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് ഞാന്‍”! കുട്ടികള്‍ പരാതി പറയാതിരിക്കാന്‍ ഷൈന്‍ ടോമിന്റെ സൂത്രപ്പണി
ധ്യാന്‍ ശ്രീനിവാസനെപ്പോലെ തന്നെ അഭിമുഖങ്ങളിലൂടെ ആരാധകരെ സമ്പാദിച്ച നടനാണ് ഷൈന്‍ ടോം ചാക്കോ. സിനിമയാണ് ഷൈനിന്റെ ജീവിതം. പത്ത് വര്‍ഷത്തോളം സിനിമയില്‍ സഹസംവിധായകനായി പ്രവര്‍ത്തിച്ചശേഷമാണ് അഭിനയിക്കാനുള്ള അവസരങ്ങള്‍ താരത്തിന് ലഭിച്ച് തുടങ്ങിയത്. അതുകൊണ്ട് തന്നെ വിശ്രമമില്ലാതെ അഭിനയിക്കാന്‍ ഷൈന്‍ തയ്യാറാണ്. അടുത്തിടെയായി അഭിമുഖങ്ങളില്‍ പ്രത്യക്ഷപ്പെടുമ്പോള്‍ ഷൈന്‍ ചെയ്യാറുള്ള പ്രവര്‍ത്തികള്‍ വൈറലാവുകയും വലിയ രീതിയില്‍ ട്രോള്‍ ചെയ്യപ്പെടാറുമുണ്ടായിരുന്നു.
അതില്‍ ഒന്ന് അഭിമുഖത്തിനിടെ സ്വന്തം ഫോണ്‍ ഷൈന്‍ വലിച്ചെറിഞ്ഞതായിരുന്നു. എന്നാല്‍ അങ്ങനൊരു പ്രവൃത്തി ചെയ്യേണ്ടിയിരുന്നില്ലെന്ന് ഒരിക്കല്‍ പോലും തോന്നിയിട്ടില്ലെന്ന് പറയുകയാണ് നടന്‍. റിലീസിനൊരുങ്ങുന്ന പുതിയ സിനിമ താനാരായുടെ പ്രമോഷന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു ഷൈന്‍.
വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ വേദനയാണ് ആളുകള്‍ക്ക് താന്‍ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളതെന്നാണ് ഷൈന്‍ പറഞ്ഞത്. കോള്‍ എടുത്തിട്ട് നുണ പറയാന്‍ ബുദ്ധിമുട്ടായതുകൊണ്ടാണ് കോളുകള്‍ വരുമ്പോള്‍ പലപ്പോഴും അറ്റന്റ് ചെയ്യാത്തത്. വയനാട്ടിലുണ്ടായ ദുരന്തം കണ്ടപ്പോള്‍ ഉണ്ടായതിനേക്കാള്‍ വേദനയാണ് ആളുകള്‍ക്ക് ഞാന്‍ ഫോണ്‍ വലിച്ചെറിഞ്ഞ വിഷയത്തിലുള്ളത്.
ഇവിടെ കുട്ടികളെയും ആളുകളെയും വലിച്ചെറിയുന്നു വെട്ടി കൊല്ലുന്നു അതിലൊന്നും ആര്‍ക്കും പ്രശ്‌നമില്ല. എന്റെ ഫോണ്‍ ഞാന്‍ വലിച്ചെറിഞ്ഞതിനാണ് പലര്‍ക്കും പ്രശ്‌നം. കയ്യില്‍ നിന്നും ഫോണ്‍ വീഴുമ്പോള്‍ ആളുകളുടെ നെഞ്ച് തകരുന്നത് ഞാന്‍ കണ്ടിട്ടുണ്ട്. ആ സമയത്ത് ഞാനാണ് വീണിരുന്നതെങ്കില്‍ ഈ തകര്‍ച്ചയൊന്നും ഉണ്ടാവില്ല. നമ്മള്‍ ചിരിക്കും. ആളുകള്‍ക്ക് ഫോണിനോടാണ് അറ്റാച്ച്‌മെന്റ് കൂടുതല്‍.
അത് കാണിക്കാനാണ് ഞാന്‍ അത് വലിച്ചെറിഞ്ഞത്. ആളുകള്‍ വീഴുമ്പോഴാണ് നമ്മുടെ മനസ് വേദനിക്കേണ്ടതും അവരെ സഹായിക്കേണ്ടതും. നമ്മള്‍ ഇപ്പോള്‍ മെറ്റീരിയലിസ്റ്റിക്കായ ലോകത്താണ് ജീവിക്കുന്നതെന്ന് ഷൈന്‍ പറയുന്നു. ഏത് കഥാപാത്രത്തെ അവതരിപ്പിക്കുമ്പോഴും ഓരേ ഭാവവും അഭിനയശൈലിയുമാണെന്ന വിമര്‍ശനത്തെ കുറച്ച് ചോദിച്ചപ്പോള്‍ ഷൈനിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു… ലൈഫ് തന്നെ ആവര്‍ത്തനമല്ലേ.
നമ്മള്‍ മൂന്നാല് വര്‍ഷം എടുത്ത് ഒരു കഥാപാത്രം മാത്രം ചെയ്യുകയല്ലല്ലോ. രാവിലെ ഒരു പടത്തില്‍ അഭിനയിക്കും രാത്രി മറ്റൊന്നില്‍ അഭിനയിക്കും അങ്ങനെയല്ലേ… അതുകൊണ്ടാകാം എന്റെ അഭിനയശൈലിയില്‍ ആവര്‍ത്തനം വരുന്നതായി ഫീല്‍ ചെയ്യുന്നത്. ഓരോന്ന് ചെയ്യുമ്പോഴാണ് കാര്യങ്ങള്‍ മനസിലാവുന്നത്. അതുപോലെ ജയിലില്‍ കഴിഞ്ഞിരുന്ന സമയത്ത് സിനിമയില്‍ അവസരം നഷ്ടപ്പെടുമോയെന്ന് ഓര്‍ത്താണ് ഞാന്‍ ഏറെയും ആശങ്കപ്പെട്ടിരുന്നത്.
സിനിമയില്‍ നല്ല കഥാപാത്രങ്ങള്‍ മാത്രമല്ല മോശം കഥാപാത്രങ്ങളും ഉണ്ടല്ലോ. അവ ചെയ്യാന്‍ അവസരം കിട്ടുമായിരിക്കുമെന്ന തോന്നലാണ് എന്നെ അപ്പോഴെല്ലാം ആശ്വസിപ്പിച്ചിരുന്നത്. അത്തരം റോളുകള്‍ ഞാന്‍ ചെയ്യുമ്പോള്‍ ആളുകള്‍ കണ്‍വിന്‍സ്ഡാവുകയും ചെയ്യും. പിന്നെ ജീവിതത്തില്‍ സംഭവിക്കുന്ന കാര്യങ്ങളെ സിനിമയിലെ സീനായി കാണാന്‍ ശ്രമിക്കാറുണ്ട് ഞാന്‍. അതുകൊണ്ട് തന്നെ ജയിലില്‍ പോയതടക്കം എനിക്ക് ഭാവിയിലേക്കുള്ള സമ്പത്താകുമെന്നും ഷൈന്‍ പറയുന്നു.
വിവാഹം എപ്പോഴുണ്ടാകുമെന്ന ചോദ്യത്തിന് ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള തീരുമാനത്തിലാണ് താനെന്നാണ് തമാശ കലര്‍ത്തി ഷൈന്‍ പറഞ്ഞത്. ഞാന്‍ ഒരു കൊച്ചായശേഷം കല്യാണം കഴിക്കാമെന്നുള്ള പരിപാടിയിലാണ്. ഒരു കൊച്ചുകൂടിയുണ്ടെങ്കില്‍ രസമല്ലേ.
അല്ലെങ്കില്‍ പപ്പയുടെയും മമ്മിയുടെയും കല്യാണത്തിന് ഞങ്ങളെ വിളിച്ചില്ലല്ലോയെന്ന് കുട്ടികള്‍ പറയില്ലേ. ആ പരാതി തീര്‍ക്കാമല്ലോ. അതുകൊണ്ട് ആദ്യം കൊച്ചുണ്ടാവട്ടെ എന്നായിരുന്നു ഷൈനിന്റെ മറുപടി. ഒന്നര മാസം മുമ്പാണ് ഷൈനും മോഡലായ തനൂജയും വേര്‍പിരിഞ്ഞത്.
ഈ വര്‍ഷം ആദ്യം ഇവരുടെ വിവാഹനിശ്ചയം അടുത്ത സുഹൃത്തുക്കളുടെയും ബന്ധുക്കളുടെയും സാന്നിധ്യത്തില്‍ നടന്നിരുന്നു. ഇരുവരും ഈ വര്‍ഷം വിവാ?ഹിതരാകുമെന്ന് ആരാധകര്‍ പ്രതീക്ഷിച്ചിരിക്കവെയാണ് ഷൈന്‍ പ്രണയം തകര്‍ന്ന വിവരം വെളിപ്പെടുത്തിയത്.