KeralaNEWS

നിർണായകം: ഇന്ന് 49 തദ്ദേശ വാര്‍ഡുകളില്‍ ഉപതിരഞ്ഞെടുപ്പ്, മിനി തിരഞ്ഞെടുപ്പിൻ്റെ ചൂടിൽ കേരളം

   ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനം വീണ്ടും തിരഞ്ഞെടുപ്പ് ചൂടിലേക്ക്. വയനാട് ഒഴികെയുള്ള 13 ജില്ലകളിലെ 49 തദ്ദേശ സ്ഥാപനങ്ങളിലേക്ക് ഇന്ന് ഉപതിരഞ്ഞെടുപ്പ് നടക്കും. വോട്ടെണ്ണല്‍ നാളെ (ബുധൻ) രാവിലെ 10 മണിക്ക് ആരംഭിക്കും. 18 ലോക്‌സഭ മണ്ഡലങ്ങളില്‍ നേടിയ വിജയം ആവര്‍ത്തിക്കാന്‍ യുഡിഎഫിന് ആകുമോ എന്ന് കൂടി പരിശോധിക്കുന്ന തിരഞ്ഞെടുപ്പായിരിക്കും ഇത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്തിലെ വെള്ളനാട് ഡിവിഷന് പുറമെ, 4 ബ്‌ളോക്ക് പഞ്ചായത്ത് വാര്‍ഡുകളിലും 6 മുനിസിപ്പാലിറ്റി വാര്‍ഡുകളിലും 38 ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലുമാണ് ഉപതെരഞ്ഞെടുപ്പ് നടക്കുക.

Signature-ad

പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ നേരിട്ട തിരിച്ചടി മറികടക്കാനും പരമാവധി സീറ്റ് പിടിച്ചെടുക്കാനും ഉള്ള ശ്രമത്തിലാണ് ഇടത് മുന്നണി. അടുത്ത വര്‍ഷം മുഴുവൻ തദ്ദേശ സ്ഥാപന വാർഡുകളിലേക്കും നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള റിഹേഴ്‌സലായിട്ടാണ് ഈ ഉപതിരഞ്ഞെടുപ്പുകളെ എല്‍ഡിഎഫ് കാണുന്നത്.

തൃശൂര്‍ പാര്‍ലമെന്റ് സീറ്റ് പിടിച്ചെടുത്ത ബിജെപിക്കും ഉപതിരഞ്ഞെടുപ്പ് നിര്‍ണായകമാണ്. 11 നിയമസഭാ മണ്ഡലങ്ങളില്‍ മുന്‍തൂക്കം കൈവരിച്ച ട്രെന്‍ഡ് തദ്ദേശ വാര്‍ഡുതലത്തിലും നിലനിര്‍ത്താനുള്ള കൊണ്ടുപിടിച്ച പരിശ്രമങ്ങള്‍ ബിജെപി നടത്തുന്നുണ്ട്.

  ഉപതെരഞ്ഞെടുപ്പ് നടക്കുന്ന വാർഡുകൾ

തിരുവനന്തപുരം

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത്:  വെള്ളനാട് (വാർഡ് 9)
ആറ്റിങ്ങൽ മുനിസിപ്പാലിറ്റി:  ചെറുവള്ളിമുക്ക് (വാർഡ് 22)
തോട്ടവാരം (വാർഡ് 28)
പെരിങ്ങമല ഗ്രാമപഞ്ചായത്ത്: കരിമൻകോട് (വാർഡ് 15)
കൊല്ലായിൽ (വാർഡ് 18)
മടത്തറ (വാർഡ് 19).

കരവാരം ഗ്രാമപഞ്ചായത്ത്:
പട്ട്ള (വാർഡ് 12)
ചാത്തമ്പാറ (വാർഡ് 16).

കൊല്ലം

തൊടിയൂർ ഗ്രാമപഞ്ചായത്ത്: പുലിയൂർ വഞ്ചിവെസ്റ്റ് (വാർഡ് 1)
ശൂരനാട് തെക്ക് ഗ്രാമപഞ്ചായത്ത്:  കുമരംചിറ (വാർഡ് 13)
കരവാളൂർ ഗ്രാമപഞ്ചായത്ത്:
കരവാളൂർ ഠൗൺ (വാർഡ് 10)
പൂയപ്പള്ളി ഗ്രാമപഞ്ചായത്ത്:
കാഞ്ഞിരംപാറ (വാർഡ് 5).

പത്തനംതിട്ട

ചിറ്റാർ ഗ്രാമപഞ്ചായത്ത്:
പന്നിയാർ (വാർഡ് 2)
ഏഴംകുളം ഗ്രാമപഞ്ചായത്ത്:
ഏഴംകുളം (വാർഡ് 4)

ആലപ്പുഴ

രാമങ്കരി ഗ്രാമപഞ്ചായത്ത്: വേഴപ്രപടിഞ്ഞാറ് (വാർഡ് 13)
ചെറിയനാട് ഗ്രാമപഞ്ചായത്ത്: അരിയന്നൂർശ്ശേരി (വാർഡ് 4)

കോട്ടയം

മാന്നാർ ഗ്രാമപഞ്ചായത്ത്: കുട്ടംപേരൂർ എ (വാർഡ് 11)
ചെമ്പ് ഗ്രാമപഞ്ചായത്ത്:
കാട്ടിക്കുന്ന് (വാർഡ് 1)
പനച്ചിക്കാട് ഗ്രാമപഞ്ചായത്ത്: പൂവൻതുരുത്ത് (വാർഡ് 20)
വാകത്താനം ഗ്രാമപഞ്ചായത്ത്: പൊങ്ങന്താനം (വാർഡ് 11).

ഇടുക്കി

തൊടുപുഴ മുനിസിപ്പാലിറ്റി:
പെട്ടേനാട് (വാർഡ് 9)
ഇടുക്കി ബ്ലോക്ക് പഞ്ചായത്ത്:  തോപ്രാംകുടി (വാർഡ് 9)
ഉടുമ്പൻചോല ഗ്രാമപഞ്ചായത്ത്: പാറത്തോട് (വാർഡ് 8)
അറക്കുളം ഗ്രാമപഞ്ചായത്ത്:
ജലന്ധർ (വാർഡ് 8).

എറണാകുളം

ചിറ്റാറ്റുകര ഗ്രാമപഞ്ചായത്ത്:
തോപ്പ് (വാർഡ് 8)
വാഴക്കുളം ഗ്രാമപഞ്ചായത്ത്:
മുടിക്കൽ (വാർഡ് 8)
ചൂർണിക്കര ഗ്രാമപഞ്ചായത്ത്:  കൊടികുത്തിമല (വാർഡ് 9).

തൃശൂർ

വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത്:
കൊമ്പത്തുകടവ് ( വാർഡ് 7)
മുള്ളൂർക്കര ഗ്രാമപഞ്ചായത്ത്: വണ്ടിപ്പറമ്പ് (വാർഡ് 11)
പാവറട്ടി ഗ്രാമപഞ്ചായത്ത്:
കാളാനി (വാർഡ് 1)

പാലക്കാട്

കൊല്ലങ്കോട് ബ്ലോക്ക് പഞ്ചായത്ത്:  പാലത്തുള്ളി (വാർഡ് 2)
തച്ചമ്പാറ ഗ്രാമപഞ്ചായത്ത്:
മുണ്ടമ്പലം(വാർഡ് 5)
ഷോളയൂർ ഗ്രാമപഞ്ചായത്ത്:  കോട്ടത്തറ (വാർഡ് 1)
മങ്കര ഗ്രാമപഞ്ചായത്ത്:
കൂരാത്ത് (വാർഡ് 1)
പുതുനഗരം ഗ്രാമപഞ്ചായത്ത്: തെക്കത്തിവട്ടാരം (വാർഡ് 2)

മലപ്പുറം

മലപ്പുറം മുനിസിപ്പാലിറ്റി:
പൊടിയാട് (വാർഡ് 39)
കൂട്ടിലങ്ങാടി ഗ്രാമപഞ്ചായത്ത്: കൂട്ടിലങ്ങാടി (വാർഡ് 17)
മുന്നിയൂർ ഗ്രാമപഞ്ചായത്ത്:
വെള്ളായിപ്പാടം (വാർഡ് 2)
വട്ടംകുളം ഗ്രാമപഞ്ചായത്ത്:
എടപ്പാൾ ചുങ്കം (വാർഡ് 14).

കോഴിക്കോട്

തൂണേരി ബ്ലോക്ക് പഞ്ചായത്ത്: പാറക്കടവ് (വാർഡ് 2)
ഉള്ള്യേരി ഗ്രാമപഞ്ചായത്ത്:
തെരുവത്ത് കടവ് (വാർഡ് 3)
ഓമശ്ശേരി ഗ്രാമപഞ്ചായത്ത്:
മങ്ങാട് ഈസ്റ്റ് (വാർഡ് 17)
കൊടിയത്തൂർ ഗ്രാമപഞ്ചായത്ത്:
മാട്ടുമുറി (വാർഡ് 3)

കണ്ണൂർ

തലശ്ശേരി മുനിസിപ്പാലിറ്റി:
പെരിങ്കുളം (വാർഡ് 18)
കാങ്കോൽ ആലപ്പടമ്പ ഗ്രാമപഞ്ചായത്ത്:
ആലക്കാട് (വാർഡ് 7)
പടിയൂർ കല്യാട് ഗ്രാമപഞ്ചായത്ത്:
മണ്ണേരി (വാർഡ് 1).

കാസർകോട്

കാസർകോട് മുനിസിപ്പാലിറ്റി:
ഖാസിലേൻ (വാർഡ് 24)
മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്ത്:
കോട്ടക്കുന്ന് (വാർഡ് 3),
കല്ലങ്കൈ (വാർഡ് 14)

Back to top button
error: