HealthLIFE

നെഞ്ചിലെ അസ്വസ്ഥതയും ക്ഷീണവും ഹൃദയാഘാത ലക്ഷണങ്ങളാകാം… അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

പ്രായമായവര്‍ മുതല്‍ ചെറുപ്പകാര്‍ക്കിടയില്‍ വരെ വലിയ രീതിയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. ചെറു പ്രായത്തില്‍ തന്നെ ഹൃദയാഘാതം മൂലം പലരും മരിക്കുന്നത് ഏറെ ഞെട്ടിപ്പിക്കുന്നുണ്ട്. ഹൃദയാഘാതത്തെ പേടിക്കുന്നത് പലപ്പോഴും മരണത്തിനിടയാക്കുന്നത്. ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കാത്തതും ഒരു പരിധി വരെ ജീവിന്‍ അപകടത്തിലാക്കാറുണ്ട്. ഇതില്‍ പലതും കൃത്യമായി തിരിച്ചറിയാത്തതും അടിയന്തര സഹായം നല്‍കാത്തതും മൂലമുണ്ടാകുന്ന മരണങ്ങളാണ്. ശരീരം നല്‍കുന്ന ചില ലക്ഷണങ്ങളെ കൃത്യമായി മനസിലാക്കിയാല്‍ ജീവന്‍ അപകടത്തിലാകാതെ സംരക്ഷിക്കാം.

നെഞ്ചിലെ അസ്വസ്ഥത
ഹൃദയാഘാതത്തിന്റെ പ്രധാന ലക്ഷണങ്ങളിലൊന്നാണ് നെഞ്ചിലെ വേദനയും അസ്വസ്ഥതയുമൊക്കെ. നെഞ്ചിന്റെ നടുഭാ?ഗത്തോ അല്ലെങ്കില്‍ ഇടത് വശത്തോ വേദന അനുഭവപ്പെടുകയാണെങ്കില്‍ അത് ഹൃദയാഘാതത്തിന്റെ ലക്ഷണമാണ്. നെഞ്ചിലൊരു ആന കയറിയിരിക്കുന്ന പോലെയുള്ള ഭാരം അനുഭവപ്പെടാം. അതും അല്ലെങ്കില്‍ നെഞ്ചിന് ചുറ്റും എന്തെങ്കിലും ഉപയോഗിച്ച് വരിഞ്ഞ് മുറുകിയത് പോലെ തോന്നാം. ഹൃദയത്തിലെ പേശികള്‍ക്ക് കൃത്യമായ അളവില്‍ ഓക്‌സിജന്‍ ലഭിക്കാത്തതാണ് ഇതിന് കാരണം. ഇത് കുറച്ച് സമയം നീണ്ടു നില്‍ക്കുകയോ അല്ലെങ്കില്‍ ഇടവേളകളില്‍ വരുകയോ ചെയ്താല്‍ ശ്രദ്ധിക്കുക.

Signature-ad

ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട്
നെഞ്ച് വേദനയ്‌ക്കൊപ്പമോ അല്ലാതെയോ ഇത് സംഭവിക്കാം. ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ടോ അല്ലെങ്കില്‍ ചെറിയ രീതിയില്‍ ശ്വാസം എടുക്കുമ്പോള്‍ തന്നെ ബുദ്ധിമുട്ട് ഉണ്ടായേക്കാം. ഹൃദയം കൃത്യമായി രക്തം പമ്പ് ചെയ്യാത്തതാണ് ഇതിന് കാരണം. പെട്ടെന്ന് അല്ലെങ്കില്‍ കുറച്ച് നേരത്തേക്ക് ശ്വാസം എടുക്കാന്‍ ബുദ്ധിമുട്ട് ഉണ്ടാകുന്നത് അല്ലെങ്കില്‍ ദീര്‍ഘനേരം ഈ ബുദ്ധിമുട്ട് നീണ്ടു നിന്നാല്‍ സൂക്ഷിക്കാന്‍ ശ്രമിക്കുക. നെഞ്ച് വേദനയ്‌ക്കൊപ്പം ഇത്തരത്തില്‍ ശ്വാസം തടസമുണ്ടായാല്‍ തീര്‍ച്ചയായും ഡോക്ടറേ കാണാന്‍ ശ്രമിക്കുക.

ഓക്കാനം അല്ലെങ്കില്‍ തലകറക്കം
ചില സമയത്ത് ഓക്കാനമോ അല്ലെങ്കില്‍ തലകറക്കം പോലെയോ ഉണ്ടാകുന്നത് ഹൃദയാഘാതത്തിന്റെ ലക്ഷണമാകാം. ഇത് ദഹനകേടോ അല്ലെങ്കില്‍ ജലദോഷമോ ആയി തെറ്റിദ്ധരിക്കപ്പെടുന്നത് സ്വാഭാവികമാണ്. രക്തയോട്ടം കുറയുന്നത് ഇത് പോലെ ശരീരത്തില്‍ പല പ്രശ്‌നങ്ങള്‍ക്കുമുള്ള കാരണമായേക്കാം. ശ്വാസം തടസം, നെഞ്ച് വേദന പോലെയുള്ളവയ്‌ക്കൊപ്പമാണ് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും ശ്രദ്ധിക്കണം. മറ്റ് ഹൃദയാഘാത ലക്ഷണങ്ങള്‍ക്കൊപ്പമാണ് ഇത് ഉണ്ടാകുന്നതെങ്കില്‍ തീര്‍ച്ചയായും വൈദ്യ സഹായം തേടണം.

കൈകളിലും താടിയെല്ലിലും വേദന
നെഞ്ചിലെ ബുദ്ധിമുട്ട് പതുക്കെ കൈകളിലേക്ക് വ്യാപിക്കാനുള്ള സാധ്യതയുണ്ട്. പുറം, കഴുത്ത്, താടിയെല്ല്, വയര്‍ തുടങ്ങിയ ഭാഗങ്ങളില്‍ വേദനയുണ്ടാകുന്നത് സ്വാഭാവികമാണ്. വേദന, ഭാരം, അല്ലെങ്കില്‍ സമ്മര്‍ദ്ദം പോലെ ഈ ഭാഗങ്ങളില്‍ തോന്നിയേക്കാം. എവിടെയാണ് വേദന എടുക്കുന്നതെന്ന് കണ്ടെത്തുക വേദന പടരുന്നുണ്ടോയെന്ന് ശ്രദ്ധിക്കുക.

 

Back to top button
error: