IndiaNEWS

അഞ്ച് വര്‍ഷത്തില്‍ വന്യജീവി ആക്രമണത്തില്‍ 489 മരണം; കൂടുതലും കാട്ടാനയുടെ ആക്രമണത്തില്‍

ന്യൂഡല്‍ഹി: കഴിഞ്ഞ 5 വര്‍ഷത്തില്‍ കേരളത്തില്‍ വന്യമൃഗങ്ങളുടെ ആക്രമണത്തില്‍ 486 പേര്‍ കൊല്ലപ്പെട്ടതായി കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം. 2019 മുതല്‍ 2024 വരെയുള്ള കണക്കാണ് ഇത്. 2023-24 കാലഘട്ടത്തില്‍ മാത്രം 94 പേര്‍ക്കാണ് വന്യജീവി ആക്രമണത്തില്‍ ജീവന്‍ നഷ്ടപ്പെട്ടത്.

2021-22 കാലഘട്ടത്തിലാണ് ഏറ്റവും കൂടുതല്‍ മരണം സംഭവിച്ചിട്ടുള്ളത്. 114 മരണം. കേരളത്തില്‍ ഏറ്റവും കൂടുതല്‍ പേര്‍ മരിച്ചത് ആനയുടെ ആക്രമണത്തിലാണ്. 489 പേരില്‍ 124 പേരും മരിച്ചത് കാട്ടാനയുടെ ആക്രമത്തിലാണ്. കടുവയുടെ ആക്രമണത്തില്‍ 6 പേര്‍ മരിച്ചു.

Signature-ad

ഒഡിഷയിലാണ് കാട്ടാനയുടെ ആക്രമണത്തില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ സംഭവിക്കുന്നത്. കടുവയുടെ ആക്രമണത്തില്‍ കൂടുതല്‍ പേര്‍ മരിക്കുന്നത് മഹാരാഷ്ട്രയിലാണ്. രാജ്യസഭയില്‍ വി ശിവദാസന്‍, ഹാരിസ് ബീരാന്‍ എന്നിവരുടെ ചോദ്യത്തിന് മറുപടിയായാണ് വന്യജീവി ആക്രമണത്തിന് ഇരയായി മരിച്ചവരുടെ കണക്ക് പുറത്തുവിട്ടത്. വന്യജീവികളും മനുഷ്യരും തമ്മിലുള്ള സംഘര്‍ഷം കുറയ്ക്കുന്നതിന്റെ പ്രാഥമിക ഉത്തരവാദിത്തം സംസ്ഥാനങ്ങള്‍ക്കാണെന്ന് പറഞ്ഞ മന്ത്രി ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാരുകള്‍ കൈക്കൊള്ളുന്ന നടപടികളും വിശദീകരിച്ചു.

 

Back to top button
error: