Lead NewsNEWSTRENDING

കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 കോവിഡ് കേസുകള്‍

രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമാവുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 11,713 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ രോഗം ബാധിച്ചവരുടെ എണ്ണം 1,08,14,304 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 95 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഇതോടെ ആകെ 1,54,918 പേരാണ് രോഗം ബാധിച്ചത് മരിച്ചത്. 14,488 പേരാണ് കോവിഡില്‍ നിന്ന് മുക്തിനേടിയത്. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 1,05,10,796 ആയി.

അതേസമയം, രാജ്യത്ത് കോവിഡ് ചികിത്സയിലുളളവരുടെ എണ്ണം കുറയുകയാണ്. 1,48,590 പേരാണ് നിലവില്‍ ചികിത്സയിലുളളത്. രാജ്യത്ത് 54,16,849 പേരാണ് ആകെ കോവിഡ് വാക്‌സിന്‍ എടുത്തത്.

Signature-ad

കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ചവരില്‍ പകുതിയോളവും ആളുകള്‍ കേരളത്തിലാണ്. 5610 പേര്‍ക്കാണ് കേരളത്തില്‍ ഇന്നലെ കോവിഡ് റിപ്പോര്‍ട്ട് ചെയ്തത്.

Back to top button
error: