”മുരളിയുടെ ദയനീയാവസ്ഥ ജയനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദനിപ്പിക്കുന്നത്; അദ്ദേഹത്തെ അപമാനിക്കാതിരിക്കാം”
മലയാള സിനിമയുടെ ആദ്യ ആക്ഷന്‍ സൂപ്പര്‍ സ്റ്റാര്‍, ജയന്‍ എന്ന കൃഷ്ണന്‍ നായര്‍. ഇന്നും അദ്ദേഹം മലയാളികളുടെ ഹൃദയത്തില്‍ ജീവിക്കുന്നു. അദ്ദേഹത്തിന്റെ വ്യക്തി ജീവിതം പലപ്പോഴും വാര്‍ത്തയായി മാറാറുണ്ട്. കുറച്ചു നാളുകളായി നമ്മള്‍ കേള്‍ക്കുന്ന ഒന്നാണ് ജയന്റെ ബന്ധുത്വത്തെ ചൊല്ലിയുള്ള തര്‍ക്കങ്ങള്‍. ജയനറെ മകനാണ് എന്ന് മുരളി എന്ന ആള്‍ രംഗത്ത് വരികയും പക്ഷെ ഇത് ജയന്റെ വീട്ടുകാര്‍ ഉള്‍പ്പടെ പലരും എതിര്‍ക്കുകയും ആയിരുന്നു, പക്ഷെ ആ ചെറുപ്പക്കാരന്‍ ഇപ്പോഴും താന്‍ പറഞ്ഞ കാര്യങ്ങളില്‍ ഉറച്ചു തന്നെ നില്‍ക്കുകയാണ്.
അദ്ദേഹത്തിന്റെ ദയനീയമായ ജീവിതം പലപ്പോഴും സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയാകാറുണ്ട്. മുരളിക്കെതിരെ പലപ്പോഴും ജയന്റെ കുടുംബക്കാര്‍ നിയമപരമായി നടപടികള്‍ എടുക്കാറുമുണ്ട്. ഈ വിഷയത്തെ കുറിച്ച് സംവിധായകന്‍ ആലപ്പി അഷറഫ് മുമ്പൊരിക്കല്‍ പങ്കുവെച്ച ഒരു കുറിപ്പാണ് ഇപ്പോള്‍ വീണ്ടും ശ്രദ്ധ നേടുന്നത്.
ആ കുറിപ്പില്‍ അദ്ദേഹം പറയുന്നതിങ്ങനെ, ജയന് ഒരു മകനുണ്ടോ, തനിക്ക് ജന്‍മം നല്കിയ പിതാവിനെ കുറിച്ച് അമ്മ നല്കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് മുരളി ജയന്‍ ഇന്ന് പൊതു സമൂഹത്തിന്റെ മുന്നില്‍ നില്‍ക്കുന്നത്. മലയാളികളുടെ മനസ്സിനെ കീഴടക്കിയ സാഹസീക നായകന്‍ ജയന്റെ ഏക മകനാണന്ന അവകാശവാദവുമായ് ഒരു ചെറുപ്പക്കാരന്‍ മലയാളിയുടെ പൊതു മനസ്സാക്ഷിയുടെ അംഗീകാരത്തിനായ് കൈകൂപ്പിനിലക്കുന്ന കാഴ്ചയാണ് സാമൂഹ്യ മാദ്ധ്യമങ്ങളില്‍ പലപ്പോഴും കാണുന്ന കൗതകം.
നമ്മുടെ വ്യവസായ മന്ത്രിയും കമ്മ്യൂണിസ്റ്റ് നേതാവുമായിരുന്ന ടി.വി തോമസിന് ഒരു മകനുണ്ടായിരുന്നു മാക്‌സണ്‍. പക്ഷെ തോമസിന്റെ അവസാന കാലത്തായിരുന്നു മാക്‌സണ്‍ തന്റെ മകനാണ് എന്ന് അദ്ദേഹം അംഗീകരിച്ചത്. അതിന് സാക്ഷ്യം വഹിച്ചത് സാക്ഷാല്‍ ഗൗരിയമ്മയും, അതുപോലെ സിനിമ രംഗത്തുള്ള നമ്മുടെ ജഗതി ചേട്ടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ സ്വന്തം അച്ഛന്റെ പാദം തൊട്ട് തൊഴാന്‍ എത്തിയപ്പോള്‍ ദ്രൗപതിയെ പോലെ പരസ്യ വേദിയില്‍ അപമാനിക്കപ്പെട്ടു. ആ പെണ്‍കുട്ടിയുടെ കണ്ണീരും കേരളം കനിവോടെയാണ് കണ്ടത്. ഒടുവില്‍ ആ മകള്‍ക്കും നീതികിട്ടി.
ഇപ്പോഴിതാ മുരളി എന്നൊരു ചെറുപ്പക്കാരനും തന്റെ പിതൃത്വം തെളിയിക്കാന്‍, ജയന്‍ ആന്‍ തനറെ അച്ഛന്‍ എന്ന് പൊതു സമൂഹത്തിന്റെ മുന്നില്‍ ചില തെളിവുകള്‍ നിരത്തി പറയുമ്പോള്‍, ആ പുത്രന്റെ ദയനീയവസ്ഥ ജയനെ സ്‌നേഹിക്കുന്നവര്‍ക്ക് വേദന പകരുന്നതാണ്. ജയന്റെ മകനാണ് മുരളിയെന്ന് കണ്ണടച്ച് വിശ്വസിക്കണമെന്നില്ല. എന്നാല്‍, ജയന്റെ ചില രൂപസാദൃശ്യങ്ങള്‍ ദൈവം മുരളിക്ക് നല്കിയിട്ടുണ്ടന്നത് നമ്മെ ചിന്തിക്കാന്‍ പ്രേരിപ്പിക്കുന്നു.
ഇതിന് നിയമപരമായി ഒരു തീര്‍പ്പ് ഉണ്ടാകുന്നതുവരെ, ജയന്റ മകനല്ലന്ന് പറഞ്ഞു നമുക്ക് അയാളെ വേദനിപ്പിച്ച്, അപമാനിക്കാതിരിക്കാം. തല്‍ക്കാലം അദ്ദേഹത്തെ ജയന്റെ മകനായ് തന്നെ നമ്മള്‍ കാണേണ്ടതല്ലേ.. പിതൃത്വം അംഗീകരിച്ചുകിട്ടാനായ് കൈകൂപ്പിനിലക്കുന്ന നിസ്സഹായനോട് പരിഷ്‌കൃത സമൂഹം അങ്ങിനെയല്ലേ വേണ്ടത് എന്നും അഷ്റഫ് ചോദിക്കുന്നു.