HealthLIFE

വെറുംവയറ്റില്‍ മുളപ്പിച്ച ഉലുവ പ്രമേഹപരിഹാരം….

രോഗ്യത്തിന് ഗുണകരമായിട്ടുള്ള അടുക്കളക്കൂട്ടുകള്‍ പലതുമുണ്ട്. ഇതില്‍ ഒന്നാണ് ഉലുവ. വലിപ്പത്തില്‍ ചെറുതാണെങ്കിലും ഇത് നല്‍കുന്ന ആരോഗ്യപരമായ ഗുണങ്ങള്‍ ഏറെയാണ്. കൊളസ്ട്രോള്‍, പ്രമേഹം പോലുള്ള പല രോഗങ്ങള്‍ക്കും ഇതേറെ നല്ലതാണ്. ഉലുവ പല രീതിയിലും ഉപയോഗി്ക്കാം. ഉലുവ മുളപ്പിച്ചും ഉപയോഗിയ്ക്കാം. ഇത് കുതിര്‍ത്തി ഊറ്റി അധികം കട്ടിയില്ലാത്ത, നനവുള്ള തുണിയില്‍ കെട്ടി വച്ചാല്‍ മുളച്ചു വരും. ഇത് വെറും വയറ്റില്‍ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. ഉലുവാ ഉപയോഗിയ്ക്കാനുള്ള ഏറ്റവും മികച്ച വഴിയാണ് ഇതെന്ന് വേണം, പറയുവാന്‍.

ഉലുവ
ഉലുവ, പ്രത്യേകിച്ചും മുളപ്പിച്ച ഉലുവാ ഏറെ പോഷകങ്ങള്‍ അടങ്ങിയ ഒന്നാണ്. ഉലുവ വിത്തിന്റെ രൂപത്തില്‍ മാത്രമല്ല, ഉണങ്ങിയ ഇലകളായി കസൂരി മേത്തിയെന്ന രൂപത്തിലും ഉലുവാ ഇലകളായുമെല്ലാം ഉപയോഗിയ്ക്കാം. ഇരുമ്പ്, മഗ്‌നീഷ്യം, മാംഗനീസ്, ചെമ്പ്, വിറ്റാമിന്‍ ബി 6, പ്രോട്ടീന്‍, ഡയറ്ററി ഫൈബര്‍ തുടങ്ങിയ വിറ്റാമിനുകളുടെയും ധാതുക്കളുടെയും സമൃദ്ധമായ ഉറവിടമാണ് ഉലുവ. ആന്റിഓക്സിഡന്റ്, ആന്റി-ഇന്‍ഫ്‌ലമേറ്ററി ഗുണങ്ങളും ഇതില്‍ അടങ്ങിയിരിക്കുന്നു. അയേണ്‍ സമ്പുഷ്ടമാണ് ഇവ. ഇവയിലെ ആല്‍ക്കലോയ്ഡുകള്‍ ശരീരത്തിലെ പല രോഗങ്ങളേയും ചെറുത്തു നില്‍ക്കാന്‍ സഹായിക്കുന്നവ കൂടിയാണ്.ഈസ്ട്രജന് സമാനമായ സ്റ്റിറോയ്ഡ് ഘടകങ്ങളും ഇതില്‍ അടങ്ങിയിട്ടുണ്ട്. മുടി വളരാനും ഇതേറെ നല്ലതാണ്. ചര്‍മസംരക്ഷണത്തിനും ഇത് ഗുണം ചെയ്യുന്നു. ഇതിലെ ഈസ്ട്രജന്‍ സ്ത്രീകളില്‍ മുടി വളരാനും ചര്‍മത്തിനും ഏറെ ഗുണം നല്‍കുന്ന ഒന്നാണ്.

Signature-ad

പ്രമേഹ രോഗികള്‍
പ്രമേഹ രോഗികള്‍ ഇതേ രീതിയില്‍ ഉലുവാ കഴിയ്ക്കുന്നത് ഏറെ നല്ലതാണ്. മുളപ്പിച്ച ഉലുവയ്ക്ക് രക്തത്തിലെ ഗ്ലൂക്കോസ് തോത് കുറയ്ക്കാന്‍ സാധിയ്ക്കും. ഇത് ഇന്‍സുലിന്‍ പ്രവര്‍ത്തനത്തിന് സഹായിക്കുന്നു. ഇത് ഇന്‍സുലിന്‍ മെറ്റബോളിസം കൂടുന്നതിനും ഇന്‍സുലിന്‍ റെസിസ്റ്റന്‍സ് കുറയാനും സഹായിക്കുന്നു. ഇതെല്ലാം തന്നെ പ്രമേഹ രോഗികള്‍ക്ക് ഗുണകരമാകുന്നു. മുളപ്പിച്ച ഉലുവ 50 ഗ്രാം പ്രമേഹമുള്ളവര്‍ക്ക് കഴിയ്ക്കാം. ഇത് വരാതെ തടയാന്‍ 25 ഗ്രാം വരെ കഴിയ്ക്കാം. ഇന്‍സുലിന്‍ എടുക്കുന്നവരെങ്കില്‍ ഡോക്ടറുടെ ഉപദേശം തേടുന്നതാണ് നല്ലത്. ഇന്‍സുലിന്റെ ഉത്പാദനത്തിന് പ്രേരിപ്പിക്കുന്ന അമിനോ ആസിഡുകളും ഉലുവയില്‍ അടങ്ങിയിട്ടുണ്ട്.

തടി കുറയ്ക്കാന്‍
തടി കുറയ്ക്കാന്‍ ശ്രമിയ്ക്കുന്നവര്‍ക്ക് ചേര്‍ന്ന വഴിയാണ് ഉലുവ മുളപ്പിച്ച് കഴിയ്ക്കുന്നത്. മുളപ്പിയ്ക്കുമ്പോള്‍ ഇതിന്റെ നാരുകള്‍ വര്‍ദ്ധിയ്ക്കുന്നത് ഏറെ ഗുണകരമാകുന്നു. ഉലുവയില്‍ കാണപ്പെടുന്ന, വെള്ളത്തില്‍ ലയിക്കുന്ന നാരുകളായ ഗാലക്‌റ്റോമനന്‍ വയര്‍ നിറഞ്ഞു എന്ന തോന്നലുണ്ടാക്കുന്നു. ഇത് വിശപ്പ് കുറയ്ക്കാനും ഭക്ഷണ നിയന്ത്രണത്തിനും സഹായിക്കുന്നു. ഇത് തടി കുറയ്ക്കാന്‍ നല്ലതാണ്. ദഹനം വര്‍ദ്ധിപ്പിക്കുന്നതിനും ഉപാപചയം മെച്ചപ്പെടുത്തുന്നതിനും ശരീര ഭാരം കുറയ്ക്കുവാനും ഇതേ രീതിയില്‍ ഉലുവ കഴിയ്ക്കുന്നത് കൊണ്ട് സാധിയ്ക്കുന്നു.

ചീത്ത കൊളസ്ട്രോള്‍
ചീത്ത കൊളസ്ട്രോള്‍ നിയന്ത്രിക്കാനും നല്ല കൊളസ്ട്രോള്‍ വര്‍ദ്ധിപ്പിയ്ക്കാനും ഇതേറെ നല്ലതാണ്. ഇതില്‍ ധാരാളം സോലുബിള്‍ ഫൈബറുണ്ട്. ഇത് കുതിര്‍ത്താല്‍ വളരെ മൃദുവാകും. ഇതിനാല്‍ തന്നെ ഇവ വയറ്റില്‍ ചൂലു പോലെ പ്രവര്‍ത്തിയ്ക്കും. അതായത് വൃത്തിയാക്കും. ട്രൈ ഗ്ലിസറൈഡുകള്‍ കുറയ്ക്കാന്‍ ഇതു സഹായിക്കും. മുളപ്പിയ്ക്കുമ്പോള്‍ ഇതിലെ നാരുകള്‍ വര്‍ദ്ധിയ്ക്കുന്നതിനാല്‍ ഗുണമേറുന്നു. കൊളസ്ട്രോളും പ്രമേഹവും കുറയ്ക്കുന്നത് ഹൃദയത്തിനും നല്ലതാണ്. തടി കുറയ്ക്കാന്‍ ഇവ പ്രയോജനകരവുമാണ്. ഇതില്‍ ധാരാളം സോലുബിള്‍ ഫൈബറുണ്ട്. ഇതിനാല്‍ തന്നെ മലബന്ധം പോലുള്ള പ്രശ്നങ്ങള്‍ക്കിത് ഉത്തമവുമാണ്. ഗ്യാസ്, അസിഡിററി പ്രശ്നങ്ങള്‍ക്ക് ഉത്തമ പരിഹാരം കൂടിയാണിത്. ഉലുവ മുളപ്പിക്കുമ്പോള്‍ ഇതിന്റെ കയ്പ് കുറയുന്നതും ഇത് ഇതേ രീതിയില്‍ കഴിയ്ക്കുന്നതിന് സഹായിക്കുന്നു. സ്ത്രീകള്‍ക്ക് ഹോര്‍മോണ്‍ സംബന്ധമായ പ്രശ്നങ്ങള്‍ക്കും ഇതേറെ നല്ലതാണ്.പസ്ത്രീകളിലെ മാസമുറ സംബന്ധമായ അസ്വസ്ഥതകള്‍ക്കും ആര്‍ത്തവക്രമക്കേടുകള്‍ക്കുമെല്ലാം ഇതിലെ ഈസ്ട്രജന്‍ ഏറെ ഗുണം നല്‍കുന്നു.

 

Back to top button
error: