LIFELife Style

സീന്‍ കഴിഞ്ഞാല്‍ പരസ്പരം മിണ്ടാത്തവര്‍; മത്സരിച്ചഭിനയിച്ചവരുടെ വിവാഹ ജീവിതത്തിലും സാമ്യതകള്‍

ന്ത്യന്‍ സിനിമാ രംഗത്തെ ഒരു കാലത്തെ താരറാണിമാരായിരുന്നു ശ്രീദേവിയും ജയപ്രദയും. ഒരേ കാലഘട്ടത്തില്‍ കരിയറില്‍ സജീവമായ ഇരുവരും തെന്നിന്ത്യന്‍ സിനിമാ രംഗത്ത് നിന്നും ബോളിവുഡിലേക്കും കടന്നു. അഭിനയ മികവ്, നൃത്തത്തിലെ മികവ്, വശ്യ ഭംഗി, സ്‌ക്രീന്‍ പ്രസന്‍സ് എന്നിവയിലെല്ലാം അക്കാലത്ത് ശ്രീദേവിക്ക് ഒരു എതിരാളിയുണ്ടായിരുന്നെങ്കില്‍ അത് ജയപ്രദയാണ്. ശ്രീദേവിയേക്കാള്‍ ജയപ്രദയുടെ സൗന്ദര്യത്തെയാണ് പലരും അക്കാലത്ത് വാഴ്ത്തിയത്.

ശ്രീദേവി പിന്നീട് കോസ്‌മെറ്റിക് സര്‍ജറിയിലൂടെ മൂക്കിന് മാറ്റം വരുത്തിയ ശേഷമാണ് ജനപ്രീതി വീണ്ടും കൂടിയത്. നിരവധി സിനിമകളില്‍ ശ്രീദേവിയും ജയപ്രദയും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. ചേച്ചിയും അനിയത്തിയുമായാണ് പല സിനിമകളിലും ഇവര്‍ എത്തിയത്. രണ്ട് പേര്‍ക്കും തുല്യ പ്രാധാന്യവും ഈ സിനിമകളില്‍ ലഭിക്കാറുണ്ടായിരുന്നു. എന്നാല്‍, ഒരുമിച്ച് ഏറെക്കാലം പ്രവര്‍ത്തിച്ചിട്ടും ഇവര്‍ തമ്മില്‍ സൗഹൃദമുണ്ടായിരുന്നില്ല.

Signature-ad

സൗഹൃദമില്ലെന്ന് മാത്രമല്ല അകല്‍ച്ചയും ഉണ്ടായിരുന്നു. പ്രത്യേകിച്ചും ശ്രീദേവിയാണ് ജയപ്രദയില്‍നിന്ന് അകലം കാണിച്ചതെന്നാണ് അന്നുണ്ടായ സംസാരങ്ങള്‍. മുമ്പൊരിക്കല്‍ ശ്രീദേവിയെക്കുറിച്ച് ജയപ്രദ പറഞ്ഞ വാക്കുകളാണിപ്പോള്‍ ശ്രദ്ധ നേടുന്നത്. സിനിമയില്‍ യഥാര്‍ത്ഥ ചേച്ചിയെയും അനുജത്തിയെയും പോലെ അഭിനയിക്കും. എന്നാല്‍, സീനെടുത്ത് കഴിഞ്ഞാല്‍ ഞങ്ങള്‍ സംസാരിക്കുക പോലുമില്ല.

ശ്രീദേവി കസേരയെടുത്ത് എന്നില്‍ നിന്നും മാറി ഇരിക്കും. ആരോടും അധികം സംസാരിക്കില്ല. ആര് മുന്നില്‍ വന്നാലും കാലിന്‍മേല്‍ കാല്‍ കയറ്റി ഇരിക്കും. ഞങ്ങള്‍ തമ്മില്‍ വഴക്കുണ്ടായിട്ടില്ല. പക്ഷെ തനിക്ക് ശ്രീദേവിയുടെ പെരുമാറ്റം ഇഷ്ടമായിരുന്നില്ലെന്ന് ജയപ്രദ അന്ന് തുറന്ന് പറഞ്ഞു. നേരത്തെ ഇവര്‍ രണ്ട് പേര്‍ക്കൊപ്പവും പ്രവര്‍ത്തിച്ച നടി കുട്ടി പത്മിനിയും ഇതേക്കുറിച്ച് സംസാരിച്ചിരുന്നു. ജയപ്രദയോട് ശ്രീദേവിക്ക് ഈഗോ ഉണ്ടായിരുന്നെന്ന് അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു.

ശ്രീദേവി തന്നോട് സംസാരിക്കാത്ത കാര്യം ജയപ്രദ തന്നോട് പങ്കുവെക്കുമായിരുന്നെന്നും അന്ന് കുട്ടി പത്മിനി തുറന്ന് പറഞ്ഞു. 2018 ലാണ് ശ്രീദേവി മരിക്കുന്നത്. ദുബായിലെ ഹോട്ടല്‍ മുറിയില്‍ ബാത്ത് ടബ്ബില്‍ വീണ് മുങ്ങി മരിക്കുകയായിരുന്നു. മരണ കാരണം സംബന്ധിച്ച് അഭ്യൂഹങ്ങള്‍ വന്നെങ്കിലും പിന്നീടിവ കെട്ടടങ്ങി. ജയപ്രദ സിനിമയ്ക്ക് രാഷ്ട്രീയത്തിലും സാന്നിധ്യം അറിയിക്കുന്നുണ്ട്. ശ്രീദേവിയുടെയും ജയപ്രദയുടെയും വ്യക്തി ജീവിതവും ഒരേ പോലെ വാര്‍ത്തകളില്‍ ഇടം പിടിച്ചതാണ്.

നിര്‍മാതാവ് ബോണി കപൂറിനെയാണ് ശ്രീദേവി വിവാഹം ചെയ്തത്. ബോണിയുടെ ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെയാണ് ശ്രീദേവി ഇദ്ദേഹവുമായി അടുക്കുന്നത്. ശ്രീദേവി ഗര്‍ഭിണിയായതോടെ ആദ്യ ഭാര്യ ബന്ധം പിരിഞ്ഞെന്നാണ് അന്ന് പുറത്ത് വന്ന റിപ്പോര്‍ട്ടുകള്‍. മറുവശത്ത് നിര്‍മാതാവ് ശ്രീകാന്ത് നഹാതെയെയാണ് ജയപ്രദ വിവാഹം ചെയ്തത്. ഇദ്ദേഹവും നേരത്തെ വിവാഹിതനാണ്. എന്നാല്‍, ആദ്യ ഭാര്യയുമായി പിരിഞ്ഞ ശേഷമല്ല ശ്രീകാന്ത് നഹ്ത ജയപ്രദയെ വിവാഹം ചെയ്തത്. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കെ ഇദ്ദേഹത്തിന്റെ രണ്ടാം ഭാര്യയാകാന്‍ ജയപ്രദ തയ്യാറായി.

 

Back to top button
error: