CrimeNEWS

ഭാര്യ വിദേശത്ത് ജോലി ചെയ്യുന്നതില്‍ എതിര്‍പ്പ്; ഇടുക്കിയില്‍ യുവാവ് അമ്മായിഅമ്മയുടെയും അളിയന്റെയും വീടിന് തീയിട്ടു

ഇടുക്കി: പൈനാവില്‍ യുവാവ് രണ്ടു വീടുകള്‍ക്ക് തീയിട്ടു. കൊച്ചുമലയില്‍ അന്നക്കുട്ടി, മകന്‍ ജിന്‍സ് എന്നിവര്‍ താമസിക്കുന്ന വീടുകള്‍ക്കാണ് തീയിട്ടത്. സംഭവത്തില്‍ അന്നക്കുട്ടിയുടെ മകള്‍ പ്രിന്‍സിയുടെ രണ്ടാം ഭര്‍ത്താവ് കഞ്ഞിക്കുഴി നിരപ്പില്‍ സന്തോഷ് പൊലീസ് പിടിയിലായി. രണ്ടു വീട്ടിലും ആരും ഉണ്ടായിരുന്നില്ല. അന്നക്കുട്ടിയുടെ വീട് പൂര്‍ണമായും ലിന്‍സിന്റെ വീട് ഭാഗികമായും കത്തിനശിച്ചു.

അന്നക്കുട്ടിയുടെയും ജിന്‍സിന്റെ രണ്ടര വയസ്സുള്ള മകളുടെയും ദേഹത്ത് കഴിഞ്ഞ ദിവസം സന്തോഷ് പെട്രോളൊഴിച്ച് തീകൊളുത്തിയിരുന്നു. അന്നക്കുട്ടിക്കു 30 ശതമാനവും കുഞ്ഞിനു 15 ശതമാനവും പൊള്ളലേറ്റിരുന്നു. ഇവര്‍ ചികിത്സയിലാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കുന്നതിലുള്ള എതിര്‍പ്പാണ് സംഭവത്തിനു പിന്നലെന്നാണ് പൊലീസ് അറിയിച്ചത്. ഇതിനു തുടര്‍ച്ചയാണ് ഇന്ന് അരങ്ങേറിയ സംഭവങ്ങളെന്നാണ് വിവരം.

Signature-ad

പ്രിന്‍സി ഇറ്റലിയില്‍ ജോലി ചെയ്യുകയാണ്. ഭാര്യയെ വിദേശത്തേക്ക് അയക്കാന്‍ സന്തോഷിനു താല്‍പര്യമില്ലായിരുന്നു. ജൂണ്‍ അഞ്ചിന് ഭാര്യവീട്ടിലെത്തിയ സന്തോഷ്, പ്രിന്‍സിയെ തിരികെ വിളിക്കണമെന്നാവശ്യപ്പെട്ടു ബഹളം വച്ചെന്നും തര്‍ക്കത്തിനൊടുവില്‍ ഭാര്യാ മാതാവിനെയും സഹോദരന്റെ മകളെയും പെട്രോള്‍ ഒഴിച്ചു തീ കൊളുത്തുകയായിരുന്നെന്നും പൊലീസ് പറഞ്ഞു. തുടര്‍ന്ന്, തന്റെ ആദ്യ വിവാഹത്തിലെ കുട്ടിയെ സ്‌കൂളില്‍ നിന്നു വിളിച്ചു കൊണ്ടു പോയി താന്നിക്കണ്ടത്ത് സഹോദരന്‍ സുഗതന്റെ വീട്ടിലാക്കിയശേഷം ഫോണും ഉപേക്ഷിച്ച് സന്തോഷ് കടന്നുകളഞ്ഞു. പിന്നാലെയാണ് വീടിന് തീയിട്ടത്. യുവാവിനെ തമിഴ്‌നാട് ബോഡിമെട്ടില്‍ വെച്ചാണ് പൊലീസ് പിടികൂടിയത്.

 

 

Back to top button
error: