റോഡ് ബ്ലോക്കാക്കി ഭീമന്‍ അനാകോണ്ട
ഭീമന്‍ അനാകോണ്ടയെ കാരണം വഴിയില്‍ കുടുങ്ങി വാഹനയാത്രികര്‍. ബ്രസീലിലാണ് സംഭവം. 25 അടിയോളം നീളമുള്ള അനാകോണ്ടയാണ് വഴിയാത്രക്കാരും ഡ്രൈവര്‍മാരും നോക്കിനില്‍ക്കെ കൂളായി തിരക്കേറിയ ഹൈവേ മുറിച്ചുകടന്നത്. 2019ല്‍ നടന്ന സംഭവത്തിന്റെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായത്.
രണ്ടുവരി പാതയുടെ ആദ്യത്തെ വശം മുറിച്ചുകടന്ന അനാകോണ്ട പൊക്കത്തിലുള്ള ഡിവൈഡറിന് മുകളിലൂടെ ഇഴഞ്ഞുകയറി രണ്ടാമത്തെ വശത്തിറങ്ങി. തുടര്‍ന്ന് സാവധാനം റോഡിലൂടെ ഇഴഞ്ഞുനീങ്ങിയ അനാകോണ്ട സമീപത്തെ കുറ്റിക്കാട്ടിലേക്ക് ഒളിച്ചു. തിരക്കേറിയ ഹൈവേയില്‍ സംഭവം അരങ്ങേറുമ്പോള്‍ വാഹനങ്ങള്‍ നിറുത്തിയിട്ടിരിക്കുകയായിരുന്നു.
ചിലര്‍ അനാകോണ്ടയുടെ നീക്കത്തെ പിന്തുടര്‍ന്ന് ഒപ്പമുണ്ടായിരുന്നു. ഏതായാലും അനാകോണ്ടയോ ജനങ്ങളോ പരസ്പരം ഉപദ്രവിച്ചില്ല. അനാകോണ്ട പോയ ശേഷമാണ് റോഡില്‍ ഗതാഗതം പുനഃരാരംഭിച്ചത്.
Welcome to Brazil pic.twitter.com/PBti3mIabC
— Nature is Amazing ☘️ (@AMAZlNGNATURE) June 5, 2024
ലോകത്തെ ഏറ്റവും വലിയ പാമ്പാണ് അനാകോണ്ട. തെക്കേ അമേരിക്കയിലെ ആമസോണ്‍ വനാന്തരങ്ങളിലും കരീബിയന്‍ ദ്വീപായ ട്രിനിഡാഡിലും അനാകോണ്ടകളെ കാണാം. പരമാവധി 30 അടി വരെ നീളവും 250 കിലോഗ്രാം വരെ ഭാരവും വച്ചേക്കാവുന്ന ഗ്രീന്‍ അനാകോണ്ട സ്പീഷീസാണ് ലോകത്തെ ഏറ്റവും ഭാരമേറിയ പാമ്പിന്റെ റെക്കാഡ് വഹിക്കുന്നത്.