LIFELife Style

അട്ടകള്‍ വീടിന്റെ പരിസരത്ത് അടുക്കില്ല; ഇങ്ങനെയൊരു മിശ്രിതം തയ്യാറാക്കി നോക്കൂ, ഫലം ഉറപ്പ്

ഴക്കാലത്ത് മിക്കവരുടെയും വീടുകളില്‍ കാണപ്പെടുന്ന ശല്യമാണ് ഒച്ചുകളും അട്ടകളും. കുളിമുറികളിലൂടെയും തുറന്നുകിടക്കുന്ന വഴികളിലൂടെയുമാണ് ഇവ സാധാരണയായി വീട്ടിലെത്തുക.

അട്ടകള്‍ പൊതുവെ രോഗവാഹകരല്ലെങ്കിലും ഇവയെ ചവിട്ടുകയോ, ശരീരത്തില്‍ ഇഴഞ്ഞുകയറുകയോ ചെയ്യാന്‍ സാദ്ധ്യതയുണ്ട്. അതുപോലെ തന്നെയാണ് ഒച്ചുകള്‍. പതിനായിരക്കണക്കിന് ഒച്ചുകളാണ് ഓരോ പ്രദേശത്തും പെരുകുന്നത്. പറമ്പുകളും കാനകളുമൊക്കെ കടന്ന് ഒച്ചുകളിപ്പോള്‍ വീടുകളുടെ ചുമരിലും വീടകങ്ങളില്‍വരെയുമെത്തി. ഒരു ആഫ്രിക്കന്‍ ഒച്ചിന് ഒരു സമയത്ത് നൂറ് കണക്കിന് മുട്ടകളിടാന്‍ സാധിക്കും. ഇലകള്‍ക്കിടയിലും മണ്ണിലെ ചെറു കുഴികളിലുമൊക്കെയാണ് ഇവ മുട്ടയിടുന്നത്. ദിവസങ്ങള്‍ക്കൊണ്ട് ഒരു ആഫ്രിക്കന്‍ ഒച്ചില്‍ നിന്ന് ആയിരക്കണക്കിന് കുഞ്ഞുങ്ങള്‍ പുറത്തെത്തും.

Signature-ad

ഈര്‍പ്പമുള്ള പ്രദേശങ്ങളിലാണ് ഇവയുടെ ശല്യം രൂക്ഷമാകുന്നത്. കൃഷിത്തോട്ടങ്ങളില്‍ വിഹരിക്കുന്ന ഇവ പയര്‍, പാവല്‍, വെണ്ട, കപ്പ, ചേന, വാഴ, മത്തന്‍ തുടങ്ങിയ പച്ചക്കറി കൃഷികളെല്ലാം തിന്നു നശിപ്പിക്കുന്നു. മെനിഞ്ചൈറ്റിസ് അടക്കം രോഗം പരത്താന്‍ ഇവയ്ക്ക് കഴിയും.

അട്ടകള്‍ അല്ലെങ്കില്‍ തേരട്ടകള്‍ അതേസമയം തണുപ്പ് ഇഷ്ടപ്പെടുന്ന ജീവിയാണ്. ഇത്തരം സാഹചര്യം മുതലാക്കി ഇവ വീട്ടില്‍ കയറും. കുറേശെ അഴുകിത്തുടങ്ങിയ വസ്തുക്കളോ ഉണങ്ങിയ ഇലയോ ഒക്കെയുള്ളവ അട്ടകള്‍ ഭക്ഷണമാക്കും.

കട്ടിയേറിയ കടലാസോ മറ്റോ എടുത്ത് അട്ടയെയും ഒച്ചിനെയും നാം വെളിയിലേക്ക് കളയാറുണ്ടെങ്കിലും ഇവ ഒരുകാരണത്താലും വീട്ടിലേക്ക് കയറാതിരിക്കാന്‍ ഒരു വഴിയുണ്ട്. അടുക്കളയിലുള്ള ഒരു സാധനമാണത്.

ഒരല്‍പം വിനാഗിരി എടുക്കുക. ചെറിയൊരു പാത്രത്തില്‍ സോപ്പും എടുക്കുക. ഇതിലേക്ക് വിനാഗിരിയും അതേ അളവില്‍ വെള്ളവും ചേര്‍ക്കണം. ഇനി ഇതിലേക്ക് ഉപ്പും ചേര്‍ത്ത് യോജിപ്പിച്ച് അട്ടയും ഒച്ചുമടക്കം പ്രാണികള്‍ കയറിവരുന്ന മൂലകളില്‍ തളിക്കുകയോ സ്പ്രേ ചെയ്യുകയോ ആകാം. ഇതോടെ അട്ടയും ഒച്ചും ഒതുങ്ങുമെന്ന് തീര്‍ച്ച.

 

Back to top button
error: