NEWSSocial Media

അഫ്സല്‍ ടോക്സികായ കാമുകന്‍; തന്നെക്കാള്‍ മുകളില്‍ തന്റെ പാര്‍ട്ണര്‍ കയറി പോകുമോ എന്ന ഭയം…

ഴിഞ്ഞ ദിവസമാണ് ബിഗ് ബോസ് മലയാളം സീസണ്‍ 6 മത്സരാര്‍ത്ഥി ജാസ്മിനെതിരെ പ്രതിശ്രുത വരാനായിരുന്ന അഫ്സല്‍ രംഗത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച വീഡിയോയിലൂടെയാണ് അഫ്സല്‍ പ്രതികരിച്ചത്. ജാസ്മിന്‍ ബിഗ്ഗ്ബോസില്‍ പറഞ്ഞതെല്ലാം കള്ളമാണെന്നും ജാസ്മിന്‍ തന്നെ വഞ്ചിച്ചുവെന്നുമാണ് അഫ്സല്‍ പറഞ്ഞത്. വിഡിയോയില്‍ ജാസ്മിനെതിരെ ഗുരുതര ആരോപണം ഉയര്‍ത്തിയ ശേഷം നിരവധി തെളിവുകളും അഫ്‌സ പുറത്തുവിട്ടിരുന്നു. അഫ്സലിന്റെ ഈ വീഡിയോ സോഷ്യല്‍ മീഡിയയെ രണ്ട് തട്ടിലാക്കിയിരിക്കുകയാണ്.

ജാസ്മിനെ അനുകൂലിക്കുന്നവരും അഫ്സലിനെ അനുകരിക്കുന്നവരുമായി തിരിഞ്ഞിരിക്കുകയാണ് സോഷ്യല്‍ മീഡിയ. ഇതിനിടെ ഇപ്പോഴിതാ അഫ്സലിനെക്കുറിച്ചുള്ളൊരു കുറിപ്പ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുകയാണ്. അഫ്സല്‍ നിലവാരമില്ലാത്ത ടോക്സിക് കാമുകനാണെന്നാണ് കുറിപ്പില്‍ പറയുന്നത്. ആ കുറിപ്പിന്റെ പൂര്‍ണ്ണ രൂപം ഇനങ്ങനെയാണ്, അഫ്സല്‍. ഇത്രയും നിലവാരം ഇല്ലാത്ത ഒരു പുരുഷനെ ജീവിതത്തില്‍ കാണിച്ചു തരുന്നവര്‍ക്ക് ലൈഫ് ടൈം സെറ്റില്‍മെന്റ്. സ്വന്തം കാമുകി, ലൈഫ് പാര്‍ട്ണര്‍ ആവാന്‍ കൊതിച്ചവള്‍ ഒരു പബ്ലിക് പ്ലറ്റ്ഫോമില്‍ കയറി അവളുടെ ബുദ്ധി ഉപയോഗിച്ചും ബോള്‍ഡ്നെസ് ഉപയോഗിച്ചും ഒന്നാമത് ആയി കയറി വരുമ്പോള്‍ ടോക്സിക് ആയ ഏതൊരു മേയില്‍ ഷോവനിസ്റ്റ് കാമുകനും തോന്നുന്ന വികാരം പരസ്യമാക്കിയ അഫ്സല്‍ എന്ന ആളെ പോലെ വിഷം ഉള്ളവനെ നിങ്ങള്‍ക്ക് കാണാന്‍ കഴിയില്ല.

Signature-ad

തന്നെക്കാള്‍ മുകളില്‍ തന്റെ പാര്‍ട്ണര്‍ കയറി പോകുമോ എന്ന ഭയം അല്ലാതെ വേറെ ഒന്നും ഇന്‍സ്റ്റയില്‍ ഖാന്ധം ഖാന്ധമായി ഇട്ട ഈ വീഡിയോയില്‍ ഇല്ല. ആകെ വീഡിയോയില്‍ ജാസ്മിന് എതിരെ ഉള്ള തെളിവ് ഒരു വര്‍ഷം എന്നതിന് പകരം അറിയാതെ ഒന്നര വര്‍ഷം എന്ന് പറഞ്ഞു പോയതാണ്. ജാസ്മിന്‍ പോയത് ബിഗ്ഗ് ബോസ്സിലേക്ക് ആണ്.. അവിടെ ജയിക്കാന്‍ ഏതൊരു തന്ത്രവും പയറ്റുക എന്നതാണ് മത്സരാര്‍ത്ഥിയുടെ ഗുണം. അതിനു ഗബ്രിയോ ബാക്കി ഉള്ളവരോ ടൂള്‍ ആയെങ്കില്‍ അതിനു ജാസ്മിനെ അഭിനന്ദിക്കുക ആണ് വേണ്ടത്. കൂടെ നില്‍ക്കുന്ന ആളുകളെ സ്വാധീനിക്കാന്‍ സാധിച്ചതില്‍.

അതിനു ജീവിതം മുഴുവന്‍ കൂടെ കാണും എന്ന് കേവലം ഒരു മോതിരം ഇട്ട് ഉറപ്പ് കൊടുത്തവന്‍ ജാസ്മിന്റെ ലൈഫ് മുഴുവനായി അങ്ങ് ഏറ്റെടുക്കാം എന്നും അവളുടെ തീരുമാനം മുഴുവന്‍ തനിക്ക് ഇഷ്ട്ടം ഉള്ളത് ആവണം എന്നൊക്കെ പറയണം എങ്കില്‍ അഫ്സല്‍ എന്ന വ്യക്തി ആദിമ ഗുഹാ കാലത്ത് നിന്ന് ടൈം ട്രാവല്‍ ചെയ്തു വന്ന ആള്‍ ആണെന്ന് പറയാതെ വയ്യ. കേവലം ഒരു മോതിരത്തിന്റെ പേരില്‍ ഒരു വ്യക്തിയെ ഹൈജാക്ക് ചെയ്യാന്‍ ശ്രമിക്കുന്ന ഇവനൊക്കെ ഒരു താലി ഇട്ട് കഴിഞ്ഞാല്‍ ജാസ്മിന്‍ എന്ന വ്യക്തിയെ അവള്‍ കാണുകയും സംസാരിക്കുകയും ചെയ്യുന്ന വെറും ഫ്രണ്ട്‌സ് ആയ ആണ് സുഹൃത്തുക്കളുടെ പേര് പറഞ്ഞു ജീവിതം നരകിപ്പിച്ചേനെ. ജാസ്മിന്‍ ഗബ്രി കോമ്പോ കൊണ്ട് ജാസ്മിനെ ഇഷ്ട്ടം അല്ലാത്ത ആള്‍ ആയിരുന്നു ഞാന്‍.

എന്നാല്‍ ആ കൊമ്പോ കൊണ്ട് ടോക്സിക് ആയ ഒരു പാര്‍ട്ണറെ ജാസ്മിന് കാണിച്ചു കൊടുക്കാന്‍ ഈ ഷോ കൊണ്ട് സാധിച്ചല്ലോ എന്നത് ഈ ഷോയുടെ നേട്ടമാണ്. കേവലം ഒരു മോതിരത്തിന്റെയും മാലയുടെയും പേരില്‍ സ്ത്രീകളുടെ ചോയ്സ്‌കളെ ചോദ്യം ചെയ്യുന്ന ടോക്സിക് മനുഷ്യരെ എങ്ങനെ തിരിച്ചറിയാം എന്ന് ഈ ബിഗ്ഗ് ബോസ്സ് കാണിച്ചു തരുന്നു. എനിക്ക് സ്വല്പം പുരോഗമനം ഉള്ളത് കൊണ്ട് അഫ്സല്‍ എന്ന വ്യക്തിയുടെ വീഡിയോ ലിങ്ക് ഇവിടെ ഷെയര്‍ ചെയ്യുന്നില്ല. ഇവനൊന്നും ഈ സമൂഹത്തില്‍ ഒരു പ്രാധാന്യവും അര്‍ഹിക്കുന്നില്ല എന്ന് പറഞ്ഞുകൊണ്ടാണ് കുറിപ്പ് അവസാനിക്കുന്നത്.

 

Back to top button
error: