CrimeNEWS

തൃശ്ശൂരില്‍ ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ച് യുവാവിന്റെ ആത്മഹത്യാശ്രമം

തൃശ്ശൂര്‍: ഭാര്യയെ വെട്ടിപ്പരിക്കേല്‍പ്പിച്ചശേഷം യുവാവിന്റെ ആത്മഹത്യാശ്രമം. ചെമ്മണ്ട സ്വദേശി ഷാബു ഭാര്യ ദീപ്തിയുടെ തലയ്ക്കും കഴുത്തിലും കൈയ്ക്കും വെട്ടി പരിക്കേല്‍പിച്ചശേഷം വിഷം കഴിച്ചും കൈഞരമ്പ് മുറിച്ചും ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു. ഇരുവരേയും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വെള്ളിയാഴ്ച പുലര്‍ച്ചെയാണ് സംഭവം. കുടുംബപ്രശ്നമാണ് ഇത്തരമൊരു സംഭവത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമികനിഗമനം. നിലവിളിശബ്ദം കേട്ട് ഓടിയെത്തിയ അയല്‍വാസികളാണ് ഇരുവരേയും ആശുപത്രിയിലെത്തിച്ചത്. രണ്ടുപേരുടേയും നില ഗുരുതരമല്ലെന്നാണ് വിവരം. സംഭവത്തില്‍ കാട്ടൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

Back to top button
error: