Social MediaTRENDING

ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ മികച്ച വിജയം നേടി നമ്മുടെ സ്വന്തം മീനാക്ഷിക്കുട്ടി

യര്‍സെക്കന്‍ഡറി പരീക്ഷാഫലം പങ്കുവച്ച് അവതാരകയും നടിയുമായ മീനാക്ഷി അനൂപ്. പ്ലസ്ടുവിന് 83 ശതമാനം മാര്‍ക്കു നേടിയാണ് മീനാക്ഷിയുടെ മിന്നുന്ന ജയം. അമ്മയോടൊപ്പം ചേര്‍ന്നിരിക്കുന്ന ചിത്രം പങ്കുവച്ചാണ് മീനാക്ഷി പ്ലസ്ടു വിജയിച്ച വിവരം ആരാധകരെ അറിയിച്ചത്.

മീനാക്ഷിയുടെ വാക്കുകള്‍ ഇങ്ങനെ: ”അമ്മേ.. ഞാന്‍ ട്വല്‍ത്ത് ഫെയില്‍ അല്ല പാസ്! 83 ശതമാനം ന്ന്.’ പ്ലസ്ടു ഉയര്‍ന്ന മാര്‍ക്കോടെ വിജയിച്ച മീനാക്ഷിക്ക് അഭിനന്ദനങ്ങളുമായി നിരവധി പേരെത്തി. ആരാധകരുടെ രസകരമായ കമന്റുകള്‍ക്ക്, ചിരിയൂറുന്ന മറുപടികളും മീനാക്ഷി നല്‍കി. ‘ഇത്രേ കിട്ടിയുള്ളൂ’ എന്നു ചോദിച്ച ആരാധകന് ‘ത്രേ ഒത്തൊള്ളൂ” എന്നായിരുന്നു മീനാക്ഷിയുടെ മറുപടി.

Signature-ad

പരീക്ഷയില്‍ ലഭിച്ച ഉയര്‍ന്ന മാര്‍ക്കു കണ്ട്, ”കോപ്പിയടിച്ച്… നമ്മള് സെയിം വൈബ് അല്ലേ… ചേട്ടനും പെങ്ങളും” എന്നു കമന്റ് ചെയ്ത ആരാധകനും ഉരുളയ്ക്ക് ഉപ്പേരി പോലെ മീനാക്ഷിയുടെ മറുപടി എത്തി. ”സഹോദരങ്ങളില്‍ ഒന്ന് നല്ലതും മറ്റേത് ചീത്തയുമായിരുന്നു,” എന്നായിരുന്നു മീനാക്ഷിയുടെ കമന്റ്. മീനാക്ഷിയുടെ ഈ മറുപടി ആരാധകരുടെ കയ്യടി നേടി.

അനൂപ് രമ്യ ദമ്പതികളുടെ മകളായ മീനാക്ഷി, കോട്ടയം സ്വദേശിയാണ്. അനുനയ അനൂപ് എന്നാണ് യഥാര്‍ഥ പേര്. കോട്ടയം കിടങ്ങൂര്‍ എന്‍എസ്എസ് ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ പഠിക്കുന്ന മീനാക്ഷിക്ക് ആരിഷ്, ആദിഷ് എന്നു പേരുള്ള സഹോദരങ്ങളുമുണ്ട്.

Back to top button
error: