കന്യാകുമാരിയില്‍ വെച്ചായിരുന്നു അന്ത്യം.സാമൂഹിക പ്രവര്ത്തകന് കൂടിയായിരുന്ന അദ്ദേഹം പ്രമേഹവും വാര്‍ധക്യ സഹജമായ അസുഖങ്ങളെയും തുടര്‍ന്ന് ചികിത്സയിലായിരുന്നു.
സംസ്ഥാനത്തെ രണ്ട് പ്രമുഖ ദ്രാവിഡ പാര്‍ട്ടികളുടെയും പിന്തുണയില്ലാതെ സംസ്ഥാന നിയമസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഏക ബിജെപി എംഎല്‍എ എന്ന പദവി ഇന്നും വേലായുധന് സ്വന്തം.
1996ല്‍ കന്യാകുമാരി ജില്ലയിലെ പത്മനാഭപുരം മണ്ഡലത്തില്‍ നിന്ന് വിജയിച്ചാണ് അദ്ദേഹം നിയമസഭയിലെത്തിയത്. 1989ലും പത്മനാഭപുരം മണ്ഡലത്തെ പ്രതിനിധീകരിച്ച് തെരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. അന്ന് നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ട ഇദ്ദേഹത്തിന് 18.26 ശതമാനം വോട്ടാണ് ലഭിച്ചത്.
1991ലും അദ്ദേഹം തെരഞ്ഞെടുപ്പില്‍ മത്സരിച്ചു. അന്ന് 23 ശതമാനം വോട്ട് നേടാൻ കഴിഞ്ഞു. 1996ലെ തെരഞ്ഞെടുപ്പിലാണ് 31.76 ശതമാനം വോട്ട് നേടി ഡിഎംകെ സ്ഥാനാര്‍ത്ഥിയായ ബാല ജനതിപതിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ഇദ്ദേഹം വിജയക്കൊടി പാറിച്ചത്.