KeralaNEWS

തെളിവുമില്ല, വെളിവുമില്ല; മാത്യു കുഴല്‍നാടനെ പരിഹസിച്ച്‌ എംവി ജയരാജന്‍

തിരുവനന്തപുരം: മാത്യു കുഴല്‍നാടനെ പരിഹസിച്ച്‌ എംവി ജയരാജന്‍. പിണറായി വിജയനും മകൾക്കുമെതിരായുള്ള മാസപ്പടി കേസ് കോടതി തള്ളിയതോടെ ഫേസ്ബുക്കിലുടെയാണ് അദ്ദേഹത്തിന്റെ പരിഹാസം.

 തെളിവുമില്ല… വെളിവുമില്ല… എന്നാണ് അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചത്.മാത്യു അടങ്ങുമെന്ന് തോന്നുന്നില്ല. ഇത് രോഗം വേറെയാണ് ”അറ്റന്‍ഷന്‍ സീക്കിങ് സിന്‍ഡ്രോം” എന്നാണ് ഇതിന് പറയുക – എംവി ജയരാജൻ ഫേസ്ബുക്കിൽ കുറിച്ചു.

തിരുവനന്തപുരം വിജിലൻസ് കോടതിയാണ് ഹർജി തള്ളിയതായി വിധി പ്രസ്താവിച്ചത്. ഇതോടെ മുഖ്യമന്ത്രിക്കും മകള്‍ക്കുമെതിരെ കുഴൽനാടന്റെ പരാതിയിൽ അന്വേഷണം ഉണ്ടാകില്ല.അതേസമയം മാസപ്പടി കേസില്‍ ഇ.ഡി അന്വേഷണം ഇപ്പോഴും പുരോഗമിക്കുകയാണ്.

Back to top button
error: