KeralaNEWS

വിഷുവിന് ആലപ്പുഴ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍ വിഷരഹിത പച്ചക്കറി

ആലപ്പുഴ: വിഷുവിന് ഇത്തവണ ജില്ലയില്‍ കൃഷിവകുപ്പ് അടുക്കളയിലെത്തിച്ചത് 1273 ടണ്‍ വിഷരഹിത പച്ചക്കറി. 150.30 ഹെക്ടറില്‍ നിന്നാണ് ഇത്രയും പച്ചക്കറി ന്യായവിലയ്ക്ക് ലഭ്യമാക്കിയത്.

ജില്ലയിലെ പച്ചക്കറി കൃഷിക്കൂട്ടങ്ങളും മൂല്യവര്‍ദ്ധിത കൃഷിക്കൂട്ടങ്ങളുമാണ് വേനല്‍ക്കാല പദ്ധതിയിലൂടെ കൃഷിയിറക്കിയത്. വേനലിന് അനുകൂലമായ വെണ്ട, വഴുതന, പാവല്‍, പീച്ചില്‍, പടവലം, പച്ചമുളക്, പയര്‍, ചീര, കുമ്ബളം, വെള്ളരി, കുറ്റിപ്പയര്‍, മഞ്ഞള്‍, ഇഞ്ചി, വാഴ, കിഴങ്ങുവര്‍ഗങ്ങള്‍ എന്നിവയായിരുന്നു പ്രധാന കൃഷിയിനങ്ങള്‍.

Signature-ad

വിത്തും വളവും സര്‍ക്കാര്‍ സൗജന്യമായി നല്‍കിയതിനാല്‍ വിപണിയിലെ വിലയിടിവും ഉത്പ്പാദനക്കുറവും കർഷകരെ ബാധിച്ചില്ല. കൃഷിക്കാര്‍ക്ക് അദ്ധ്വാനത്തിന് ആനുപാതികമായ നേട്ടമുണ്ടായി.നഗരസഭ, പഞ്ചായത്ത് അടിസ്ഥാനത്തില്‍ സംഘടിപ്പിച്ച വിപണന കേന്ദ്രങ്ങളിലെ സംഭരണത്തിലൂടെ 2500 കര്‍ഷകര്‍ക്ക് ഇതിന്റെ പ്രയോജനം ലഭിച്ചു.

Back to top button
error: