KeralaNEWS

കുളിക്കാൻ 100 രൂപ; വൈറലായി കൊയിലാണ്ടിയിലെ ‘കുളിസീൻ’ വീഡിയോ

 പൊരിവെയിലത്ത് പുറത്തിറങ്ങുന്നവരുടെയൊക്കെ മനസ്സില്‍ ഒരൊറ്റ ചിന്തയെ കാണു, എങ്ങനെയെങ്കിലും വീട്ടില്‍ പോയി ഒന്ന് കുളിച്ചാല്‍ മതി എന്ന്..

ആ ചിന്ത വിഡിയോയാക്കിയിരിക്കുകയാണ് കൊയിലാണ്ടിയിലെ ഒരു പറ്റം ചെറുപ്പക്കാർ. ഈ ചൂടത്ത് എന്ത് കണ്ടെന്റ് ഉണ്ടാക്കും എന്നോർത്ത് തല പുകച്ചിരുന്ന ക്യൂ എഫ് എഫ് കെ എന്ന ടീമിന്റെ കൈയില്‍ കിട്ടിയത് വിദേശത്തെവിടെയോ ചൂടത്ത് കാശു വാങ്ങി കുളിപ്പിക്കുന്ന കുറച്ച്‌ പേരുടെ വീഡിയോ ആണ്. എന്നാല്‍ പിന്നെ അത് തന്നെ ആക്കാം എന്ന് കരുതി. നേരെ കൊയിലാണ്ടി ടൗണിലേക്കിറങ്ങി.

Signature-ad

റോഡ് സൈഡില്‍ തന്നെ ഒരു ബക്കറ്റ് വെള്ളവും കുറച്ച്‌ കുടയുമായി നിലയുറപ്പിച്ചു. കുളിക്കാൻ നൂറു രൂപ എന്ന് വിളിച്ച്‌ പറഞ്ഞുകൊണ്ട് നിന്ന രണ്ട് ചെറുപ്പക്കാരെ കണ്ടവരെല്ലാം ഒരു നോക്ക് തിരിഞ്ഞു നോക്കിയിട്ടാണ് പോയത്. വണ്ടി നിർത്തി നോക്കിയിരുന്നവരും കൂടിയായപ്പോള്‍ ഒരു വൻ ജനക്കൂട്ടം തന്നെ റോഡിലുണ്ടായി. അപ്പോഴതാ നേരത്തെ പറഞ്ഞ് റെഡി ആക്കി നിർത്തിയിരുന്ന ക്യൂ എഫ് എഫ് കെ യുടെ പയ്യന്മാർ ഓരോരുത്തരായി കുളിക്കാൻ വരുന്നു. വഴിപോക്കരെന്ന വ്യാജേന കുളിക്കാൻ വന്ന അവരോടൊപ്പം കാര്യമറിയാതെ ഒരു യഥാർത്ഥ വഴിപോക്കനും കുളിക്കാനെത്തിയതോടെ പരിപാടി ബമ്ബർ ഹിറ്റ്.

വീഡിയോ എടുക്കാൻ ആളെ നിർത്തിയതിനു പുറമെ കൂടിനിന്ന ജനങ്ങളും അവരുടെ മൊബൈലുകളില്‍ വീഡിയോ പകർത്തി. ചുരുക്കം പറഞ്ഞാല്‍ വെറുതെ വീഡിയോ എടുത്ത് വൈറല്‍ ആക്കാൻ ഇറങ്ങിയ പയ്യന്മാർ അങ്ങ് ക്ലിക്ക് ആയി. ഇപ്പോള്‍ നാട്ടിലെല്ലാം പൈസ വാങ്ങി കുളിപ്പിക്കുന്ന പിള്ളേരുടെ വീഡിയോ വൈറല്‍ ആണ്. ക്യൂ എഫ് എഫ് കെ എന്ന കല സാംസ്‌കാരിക കൂട്ടായ്മയിലെ അംഗങ്ങളായ ഇവർ ചില സിനിമകളിലും അഭിനയിച്ചിട്ടുണ്ട്.

Back to top button
error: