KeralaNEWS

ചെമ്മീൻ കറി കഴിച്ചതിനു പിന്നാലെ അസ്വസ്ഥത; വരാപ്പുഴയില്‍ 46കാരൻ മരിച്ചു

കൊച്ചി: ചെമ്മീൻ കറി കഴിച്ചതിനെത്തുടർന്നു ശാരീരിക അസ്വസ്ഥത നേരിട്ട യുവാവ് മരിച്ചു. നീറിക്കോട് കളത്തിപ്പറമ്ബില്‍ സിബിൻദാസ് (46) ആണ് മരിച്ചത്.

ബുധനാഴ്ച രാത്രി എട്ടരയോടെയായിരുന്നു സംഭവം. ചെമ്മീൻ കറി കഴിച്ചശേഷം ശ്വാസംമുട്ടല്‍ അനുഭവപ്പെട്ടതോടെ വരാപ്പുഴയിലെ സ്വകാര്യ ആശുപത്രിയിലേക്കു കൊണ്ടുപോകുന്നതിനിടെയായിരുന്നു മരണം.

ആന്തരികാവയവങ്ങളുടെ സാംപിള്‍ പരിശോധനയ്ക്ക് അയച്ചതായി പൊലീസ് പറഞ്ഞു.  എൻജിൻ ഓയിലിന്റെ വിതരണക്കാരനായിരുന്നു സിബിൻ. ഭാര്യ: സ്മിത (മാള്‍ട്ടയില്‍ നഴ്‌സ്). മക്കള്‍: പൃഥ്വി, പാർവണേന്ദു (ഇരുവരും മൂന്നാംക്ലാസ് വിദ്യാർത്ഥികള്‍).

Back to top button
error: