KeralaNEWS

ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്‍റെ അടിയില്‍ കുടുങ്ങി

വാളയാർ: കഞ്ചിക്കോട് റെയില്‍വേ ട്രാക്കിന് കുറുകെ വന്ന മയില്‍ ട്രെയിന്‍ എൻജിന്‍റെ അടിയില്‍ കുടുങ്ങി ചത്തു. എൻജിന് അടിയില്‍ കുടുങ്ങിയ മയിലിലുമായി ട്രെയിൻ കിലോമീറ്ററുകളോളം നീങ്ങി ഒടുവില്‍  പാലക്കാട് ജങ്ഷൻ സ്‌റ്റേഷനിലെത്തിയ ശേഷമാണ് എൻജിന് അകത്തു നിന്ന് മയിലിനെ പുറത്തെടുത്തത്.

ഏറെ നേരത്തെ പരിശ്രമത്തിനൊടുവില്‍ പുറത്തെടുത്തെങ്കിലും അപ്പോഴേക്കും മയിൽ ചത്തിരുന്നു.

ഞായറാഴ്ച വൈകിട്ട് 5.30ന് കഞ്ചിക്കോട് ചുള്ളിമടയിലാണ് സംഭവം. കോയമ്ബത്തൂർ – ഷൊർണൂർ പാസഞ്ചർ ട്രെയിനിന് അടിയിലാണ്, ട്രാക്കില്‍ നിന്ന മയില്‍ പെട്ടത്. ശബ്ദം കേട്ടെങ്കിലും വനമേഖല ആയായതിനാല്‍ ലോക്കോപൈലറ്റിന് അവിടെ ട്രെയിൻ നിർത്താനായില്ല. 5.55ന് ട്രെയിൻ പാലക്കാട്ടെത്തി. ലോക്കോപൈലറ്റ് വിവരം നല്‍കിയതിനെ തുടർന്നു ആർപിഎഫ് ടീം സ്ഥലത്തെത്തി. പോർട്ടർമാരുടെ കൂടി സഹായത്തോടെ ഏറെ പരിശ്രമത്തിനൊടുവില്‍ മയിലിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Signature-ad

കഴിഞ്ഞ ദിവസം വാളയാറിൽ പാളം മുറിച്ച് കടക്കുന്നതിനിടെ ട്രെയിൻ തട്ടി ആന ചരിഞ്ഞതിൽ ലോക്കോ പൈലറ്റിനെതിരെ കേസ് എടുത്തിരുന്നു.

Back to top button
error: