KeralaNEWS

കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നുപോലും ഒറ്റപ്പെട്ട് ശശി തരൂർ; തിരുവനന്തപുരത്ത് പന്ന്യൻ രവീന്ദ്രൻ ജയിക്കുമെന്ന് സൂചന

തിരുവനന്തപുരം: കോണ്‍ഗ്രസ് പ്രവർത്തകരില്‍ നിന്നുപോലും ഒറ്റപ്പെട്ട് എംപിയും നിലവിൽ തിരുവനന്തപുരം ലോകസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയുമായ ശശി തരൂർ.

പ്രചാരണവുമായി പോകുന്നിടത്തെല്ലാം ശശി തരൂരിനെ കോണ്‍ഗ്രസ്സുകാർ ആക്രമിക്കുകയാണ്. ബാലരാമപുരത്തും, മണ്ണന്തലയിലും, കരിക്കകത്തും ഇത്തരം ആക്രമണങ്ങളുണ്ടായി. ബാലരാമപുരത്ത് പ്രതിഷേധം മാത്രമല്ല തോർത്ത് സ്ഥാനാർത്ഥിയുടെ മുഖത്ത് വലിച്ചെറിയുകപോലുമുണ്ടായി. മണ്ണന്തലയില്‍ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങള്‍ പോയി.കരിക്കകത്ത് തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കയ്യാങ്കളി വരെ നടന്നു.

അതേസമയം പന്ന്യൻ രവീന്ദ്രന് എതിരെയുള്ള ശശി തരൂരിന്റെ പരാമർശം അഹങ്കാരം നിറഞ്ഞതാണെന്ന് മന്ത്രി ജി ആർ അനിൽ പറഞ്ഞു.പന്ന്യൻ രവീന്ദ്രന് മണ്ഡലത്തില്‍ ലഭിക്കുന്നത് വലിയ സ്വീകാര്യതയാണ്. തെരഞ്ഞെടുപ്പില്‍ വളരെ മുന്നിലാണ് ഇടതുപക്ഷവും പന്ന്യൻ രവീന്ദ്രനും.എന്നാൽ മൂന്നാം സ്ഥാനത്തേക്ക് തള്ളപ്പെട്ട ബി ജെ പി സ്ഥാനാർത്ഥിയുമായാണ് മത്സരമെന്നാണ് തരൂർ നിരന്തരം പറയുന്നത്.
 
 
ആർ എസ് എന് മനസ്സുള്ള ഒന്നാം തരം കോണ്‍ഗ്രസുകാരനാണ് തരൂർ. കോണ്‍ഗ്രസ് വിട്ട യൂത്ത് കോണ്‍ഗ്രസ് സഹപ്രവർത്തകൻ നേരത്തെ പറഞ്ഞതാണ് ശശി തരൂർ നാളെ ബിജെപിയാകുമെന്നത്. ശശി തരൂരിന്റെ പ്രസ്താവന അങ്ങേയറ്റം പരിഹാസ്യമാണ്. തലസ്ഥാനത്തെ ഏത് ഭാഗത്ത് ചെന്നാലും ശശി തരൂരിനെ തള്ളി കളയുന്ന നിലപാടാണ് കോണ്‍ഗ്രസ് പ്രവർത്തകർക്കെന്നും അദ്ദേഹം പറഞ്ഞു.
ഇടത് രാഷ്ട്രീയത്തിലെ ലാളിത്യത്തിന്റെ മുഖമാണ് പന്ന്യൻ രവീന്ദ്രൻ.അടിമുടി പാർട്ടിക്ക് സമർപ്പിച്ച ജീവിതം. അമിതാധികാര പ്രവണതകളോട് എന്നും കലഹിച്ചിട്ടുള്ള പന്ന്യൻ രവീന്ദ്രൻ വീണ്ടും തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് മടങ്ങിവന്നിരിക്കെ വിശ്വ പൗരൻ എന്ന ഇമേജുള്ള ശശി തരൂർ ബഹുദൂരം പിന്നിലേക്ക് മാറുന്ന കാഴ്ചയാണ് തിരുവനന്തപുരം ലോക്സഭാ മണ്ഡലത്തിൽ കാണാൻ സാധിക്കുന്നത്.
 2009 വരെ മണ്ഡലത്തിന്റെ മുഖമായിരുന്നു പന്ന്യൻ രവീന്ദ്രൻ. അതിനു ശേഷം തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തോട് വിരക്തി കാട്ടി മറ്റുള്ളവർക്ക് വേണ്ടി വഴി മാറിക്കൊടുത്തു. പക്ഷേ, ഇടത് മണ്ഡലം പിന്നീട് മൂന്ന് തിരഞ്ഞെടുപ്പുകളിൽ പൊന്നരിവാൾ താഴെവെച്ച് കൈപിടിച്ചു. മണ്ഡലത്തിൽ വീണ്ടും ചെങ്കൊടി പാറിക്കാനുറച്ച് പന്ന്യൻ രവീന്ദ്രനെ സിപിഐ വീണ്ടും മത്സരരംഗത്തേക്കിറക്കിയിരിക്കുമ്പോൾ ആ തീരുമാനം നൂറുശതമാനം ശരിയാണെന്നാണ് ലഭിക്കുന്ന സൂചന.

Back to top button
error: