എറണാകുളം: കിഴക്കമ്പലത്തെ ട്വന്റി 20യുടെ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് അടച്ചു. സബ്സിഡി നിരക്കില്‍ സാധനങ്ങള്‍ നല്‍കുന്നത് ജില്ലാ വരണാധികാരികൂടിയായ കളക്ടര്‍ വിലക്കിയതിനെ തുടര്‍ന്നാണ് ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റ് അടച്ചത്. തെരഞ്ഞെടുപ്പ് നടപടിക്രമങ്ങള്‍ അവസാനിക്കുന്നതുവരെ സബ്സിഡി അനുവദിക്കരുതെന്നാണ് കളക്ടര്‍ ഉത്തരവിട്ടത്.
സബ്സിഡി ഇനത്തില്‍ സാധനങ്ങള്‍ വില്‍ക്കാനാവാത്തതിനാല്‍ ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതുകൊണ്ട് കാര്യമില്ലെന്ന് പറഞ്ഞാണ് അടച്ചുപൂട്ടിയത്. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതി ഉയര്‍ന്നതോടെയാണ് കളക്ടര്‍ നടപടിയെടുത്തത്.
സംഭവത്തില്‍ രൂക്ഷ വിമര്‍ശനവുമായി ട്വന്റി 20 പാര്‍ട്ടി പ്രസിഡന്റ് സാബു എം. ജേക്കബ് രംഗത്തെത്തി. സിപിഎം കാരാണ് പരാതിക്കു പിന്നില്‍ എന്നാണ് അദ്ദേഹം ആരോപിച്ചത്. സിപിഎം പ്രവര്‍ത്തകര്‍ ഭക്ഷ്യസുരക്ഷാ മാര്‍ക്ക?റ്റിനെതിരെ നല്കിയ പരാതി മനുഷ്യത്വരഹിതവും മാപ്പര്‍ഹിക്കാത്ത ക്രൂരതയാണ്. പത്ത് വര്‍ഷമായി തുടരുന്ന ഭക്ഷ്യസുരക്ഷാ മാര്‍ക്കറ്റാണ് ഇതെന്നും മുന്‍പ് നടന്ന തെരഞ്ഞെടുപ്പിലൊന്നും ഇത്തരത്തില്‍ നടപടിയുണ്ടായിട്ടില്ല എന്നാണ് അദ്ദേഹം പറയുന്നത്.
നേരത്തെ ചട്ടലംഘനം ചൂണ്ടിക്കാട്ടി ട്വന്റി 20 മെഡിക്കല്‍ സ്റ്റോറിന്റെ പ്രവര്‍ത്തനം തടഞ്ഞിരുന്നു. ഇതിനെതിരെ ഹൈക്കോടതിയെ സമീപിച്ച ട്വന്റി 20 അനുകൂല വിധി നേടിയിരുന്നു. ഭക്ഷ്യസുരക്ഷാമാര്‍ക്കറ്റ് അടച്ചതോടെ മാര്‍ക്കറ്റ് അടച്ചതറിയാതെ സാധനങ്ങള്‍ വാങ്ങാനെത്തിയ നാട്ടുകാര്‍ പ്രതിഷേധിച്ചു. രാവിലെ മുതല്‍ മാര്‍ക്കറ്റിനു മുന്നില്‍ ആയിരങ്ങളാണ് തടിച്ചുകൂടിയത്. പ്രതിഷേധം കനത്തതോടെ റോഡ് ഉപരോധിക്കാന്‍ ശ്രമിച്ചയാളെ പൊലീസ് നീക്കി.