KeralaNEWS

ഇടുക്കിയിലെ രാജാക്കാട്  ടൂറിസ്റ്റ് ബസ് മറിഞ്ഞ് 10 വയസുകാരി ഉൾപ്പെടെ 2 മരണം

    ഇടുക്കിയിലെ അടിമാലിയിൽ  വിനോദ സഞ്ചാരികളുടെ ട്രാവലര്‍ മറിഞ്ഞ്  4 പേര്‍ മരിച്ചതിൻ്റെ മുറിവുണങ്ങുന്നതിനു മുമ്പ് രാജാക്കാട് കുത്തുങ്കലില്‍ വിനോദ സഞ്ചാരികള്‍ യാത്ര ചെയ്ത വാഹനം മറിഞ്ഞ് 7 വയസുകാരി ഉള്‍പ്പെടെ 2 പേര്‍ മരിച്ചു. ഇന്ന് രാവിലെ 10 മണിയോടെയാണ് അപകടം നടന്നത്. ശിവഗംഗ സ്വദേശി റജീന (35),  7 വയസുകാരി സന എന്നിവരാണ് മരിച്ചത്.

തമിഴ്‌നാട് ശിവഗംഗയില്‍ നിന്നുള്ള വിനോദ സഞ്ചാരികള്‍ സഞ്ചരിച്ച ബസാണ് അപകടത്തില്‍പ്പെട്ടത്. അപകടത്തില്‍ 16 പേര്‍ക്ക് പരിക്കേറ്റു. അമിത വേഗത്തിലെത്തിയ വാഹനം നിയന്ത്രണം വിട്ട് മറിയുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറഞ്ഞു.

പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെ തുടര്‍ന്ന് ഓടിക്കൂടിയ നാട്ടുകാരാണ്‌ രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കിയത്.

ഇതിനിടെ  പെരുമ്പാവൂർ വട്ടക്കാട്ടുപടിയില്‍ കാർ ലോറിക്ക് പിന്നിലും ഇലക്‌ട്രിക് പോസ്റ്റിലും ഇടിച്ച് കാര്‍ യാത്രക്കാരനായ ജുനൈദ് (26) മരിച്ചു. കാറില്‍ ഉണ്ടായിരുന്ന മറ്റ് അഞ്ചു പേരെ പരിക്കുകളോടെ ആലുവയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

Back to top button
error: