KeralaNEWS

യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നല്‍കണം: ബിജെപി

തിരുവനന്തപുരം: യു ഡി എഫ് സ്ഥാനാർത്ഥി ശശി തരൂരിന് പോലീസ് സംരക്ഷണം നല്‍കണമെന്ന ആവശ്യവുമായി ബിജെപി രംഗത്ത്. ഇന്ന് തിരുവനന്തപുരത്ത് നടത്തിയ വാർത്താ സമ്മേളനത്തില്‍ ജില്ലാ പ്രസിഡന്റ് വി വി രാജേഷാണ് ആവശ്യം ഉന്നയിച്ചത്.

പ്രചാരണവുമായി പോകുന്നിടത്തെല്ലാം ശശി തരൂരിനെ കോണ്‍ഗ്രസ്സുകാർ ആക്രമിക്കുകയാണ്. ബാലരാമപുരത്തും, മണ്ണന്തലയിലും, കരിക്കകത്തും ഇത്തരം ആക്രമണങ്ങളുണ്ടായി. ബാലരാമപുരത്ത്  പ്രതിഷേധം മാത്രമല്ല തോർത്ത് സ്ഥാനാർത്ഥിയുടെ മുഖത്ത് വലിച്ചെറിയുകപോലുമുണ്ടായി. മണ്ണന്തലയില്‍ സ്ഥാനാർത്ഥിയെ കയ്യേറ്റം ചെയ്യുന്ന നിലയിലേക്ക് കാര്യങ്ങൾ പോയി.

Signature-ad

കരിക്കകത്ത് തരൂരിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരും തമ്മില്‍ കയ്യാങ്കളി നടന്നു. പാർട്ടി പ്രവർത്തകർക്ക് സ്വീകാര്യനല്ലാത്ത ഒരാളെ കോണ്‍ഗ്രസ് രംഗത്തിറക്കിയത് കാരണം. തെരഞ്ഞെടുപ്പ് അടുക്കുമ്ബോള്‍ മണ്ഡലം അനാവശ്യ സംഘർഷത്തിലേക്ക് പോകുന്നുവെന്നും അക്കാരണം കൊണ്ടുതന്നെ യു ഡി എഫ് സ്ഥാനാർത്ഥിക്ക് സംരക്ഷണം നല്‍കാൻ പോലീസ് തയ്യാറാകണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു.

ആക്രമണ ദൃശ്യങ്ങള്‍ ഷൂട്ട് ചെയ്ത കോണ്‍ഗ്രസ് പ്രവർത്തകന്റെ മൊബൈല്‍ ഫോണ്‍ പോലീസ് പിടിച്ചു വച്ചിരിക്കുകയാണെന്നും ഇത്തരം പ്രവർത്തനങ്ങളില്‍ നിന്ന് മാറി സ്ഥാനാർത്ഥിക്ക് സംരക്ഷണം നല്‍കി തെരഞ്ഞെടുപ്പ് കാലത്ത് ക്രമസമാധാനം ഉറപ്പുവരുത്താൻ പോലീസ് ശ്രമിക്കണമെന്നും വി വി രാജേഷ് ആവശ്യപ്പെട്ടു. തിരുവനന്തപുരത്ത് എൻ ഡി എ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ വിജയം സുനിശ്ചിതമാണെന്നും സമാധാനപരമായ തെരഞ്ഞെടുപ്പ് ആഗ്രഹിക്കുന്നവരാണ് തിരുവനന്തപുരത്തെ വോട്ടർമാരെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button
error: