ഇന്ത്യയില്‍ ഭരിക്കുന്ന പാർട്ടിയുടെ സ്ഥാനാർഥി, സുല്‍ത്താൻ ബത്തേരി എന്ന പേര് ഗണപതി വട്ടമാക്കി മാറ്റുമെന്ന് പറയുകയാണ്. അങ്ങനെ ചെയ്താൻ പാവപ്പെട്ട വയറ് നിറയുമോ?, ആദിവാസികളുടെ ജീവിത പ്രശ്നങ്ങള്‍ പരിഹരിക്കപ്പെടുമോ? വന്യജീവി ഭീഷണി ഇല്ലാതാകുമോ?. ജീവല്‍ പ്രശ്നങ്ങളില്‍ നിന്നും ഒളിച്ചോടാനാണീ ഇത്തരം വിവാദ പ്രസ്താവനകള്‍ പുറത്തുവിടുന്നതെന്നും കെ.കെ.എൻ കുറുപ്പ് പറഞ്ഞു.
അടിസ്ഥാന പ്രശ്നങ്ങളെ കുറിച്ച് ചിന്തിക്കുകയും ചർച്ചയാക്കുകയുമാണിപ്പോള്‍ വേണ്ടത്. എന്നാല്‍, അത്തരം സന്ദർഭങ്ങള്‍ ഒഴിവാക്കാനുള്ള ബോധപൂർവമായ ശ്രമമാണിപ്പോള്‍ നടക്കുന്നത്. ഗണപതി വട്ടം എന്ന് ഇന്ന് വിളിക്കുന്ന ക്ഷേത്രം ഒരു ജൈനക്ഷേത്രമായിരുന്നുവെന്നത് 1973-ല്‍ അവിടെ സന്ദർശിച്ചപ്പോള്‍ ബോധ്യപ്പെട്ടതാണ്.എളംകുളം കുഞ്ഞൻപിള്ളയുടെ പുസ്തകത്തില്‍ ഈ ക്ഷേത്രം ഗണപതിക്ഷേത്രമാണെന്ന് എഴുതി കണ്ടു. ഇക്കാര്യത്തെ കുറിച്ച് ഞാൻ എളംകുളം കുഞ്ഞൻ പിള്ളയോട് അന്വേഷിച്ചപ്പോള്‍ ഞാൻ അവിടെ പോയില്ലെന്ന മറുപടിയാണ് ലഭിച്ചത്.എന്നാൽ ഞാനവിടെ പോയിട്ടുണ്ട്.അമ്ബലത്തിന്റെ നാലുഭാഗത്തുമുള്ള കൊത്തുപണികളും ചിത്രങ്ങളും ഞാൻ നേരിൽ കണ്ട് ബോധ്യപ്പെട്ടതാണ്. ചരിത്ര ബോധമില്ലാതെയാണ് ഇത്തരക്കാർ സംസാരിക്കുന്നതെന്നും കെ.കെ.എൻ കുറുപ്പ് പറഞ്ഞു.
താൻ ജയിച്ചാല്‍ സുല്‍ത്താന്‍ ബത്തേരിയുടെ പേര് ഗണപതി വട്ടമെന്ന് മാറ്റുമെന്ന് നേരത്തെ ദേശീയമാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഇന്ന് വാർത്താസമ്മേളനത്തില്‍ സുരേന്ദ്രൻ ഇതിനെ ന്യായീകരിച്ചിരിക്കയാണ്. ‘സുല്‍ത്താൻസ് ബാറ്ററി അല്ല അത് ഗണപതി വട്ടമാണ്. അത് ആര്‍ക്കാണ് അറിയാത്തത്. ടിപ്പു സുല്‍ത്താന്‍റെ അധിനിവേശം കഴിഞ്ഞിട്ട് എത്രകാലമായി. അതിന് മുമ്ബ് എന്തായിരുന്നു പേര് എന്ന് എല്ലാവര്‍ക്കും അറിയാമെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
ഗണപതി വട്ടം എന്നത് വളരെ ചെറിയ സ്ഥലമാണ്. 600 വര്‍ഷം മുമ്ബാണ് ഈ പേര് വന്നത്. കോട്ടയം രാജാക്കന്മാര്‍ എത്തിയപ്പോള്‍ സ്ഥാപിച്ച ക്ഷേത്രത്തെ മുന്‍ നിര്‍ത്തിയുള്ള പേരാണ്. രാജഭരണ കാലത്താണ് ആ പേര് വന്നത്. സുല്‍ത്താന്‍ ബത്തേരി എന്ന പേര് 200 വര്‍ഷം മുമ്ബ് വന്നതാണ്. ടിപ്പു സുല്‍ത്താന്റെ സൈനിക ക്യാംപ് പിടിച്ചെടുത്ത ബ്രിട്ടീഷുകാര്‍ അടയാളമെന്നോണം ഇട്ട പേരാണ് സുല്‍ത്താന്‍ ബാറ്ററി എന്നത്.
പണ്ട് സുത്താൻ ബത്തേരി എന്ന ഈ ഗണപതി വട്ടത്തിന്റെ പേര് മറ്റൊന്നായിരുന്നു. കന്നഡ പേരായിരുന്നു അത്.അറിയാമോന്നും കെ.കെ.എൻ കുറുപ്പ് ചോദിച്ചു.ബി.ജെ.പി സർക്കാർ അധികാരത്തില്‍ വന്നതിന് പിന്നാലെ ഉത്തരേന്ത്യയില്‍ നിരവധി സ്ഥലങ്ങളുടെയും സ്ഥാപനങ്ങളുടെയും പേര് മാറ്റിയിട്ടുണ്ട്.ഇതോടെ അവിടുത്തെ പട്ടിണി മാറിയോന്നും കുറുപ്പ് ചോദിച്ചു.