തിളക്കത്തിലെ ‘നീയൊരു പുഴയായ്,’ വാത്സല്യത്തിലെ ‘അലയും കാറ്റിൻ ഹൃദയം’: മലയാളത്തിലെ എവർഗ്രീൻ പാട്ടുകൾ
പാട്ടോർമ്മ
സുനിൽ കെ ചെറിയാൻ
1. സിബി മലയിലിന്റെ ‘എന്റെ വീട് അപ്പൂന്റേം’ ചിത്രത്തിലെ ഗാനങ്ങൾ ഗിരീഷ് പുത്തഞ്ചേരി- ഔസേപ്പച്ചൻ ടീമിൻ്റെതാണ്. 2003 ഏപ്രിൽ 11 റിലീസ്. ‘ദൂരെ ഒരു കുരുന്നിളം’ എന്ന പാട്ട് യേശുദാസിനെ കൂടാതെ നിർമ്മാതാവ് പ്രേംപ്രകാശിന്റെ മകൾ തങ്കവും പാടി. ‘തപ്പോ’ എന്ന പാട്ട് ജയറാമും മകൻ കാളിദാസും ചേർന്ന് പാടി.
ഇതേ ദിവസം പുറത്തിയ ദിലീപ് ചിത്രം ‘തിളക്ക’ത്തിൻ്റെ സംഗീത വിഭാഗം കൈകാര്യം ചെയ്തത് കൈതപ്രം സഹോദരന്മാരാണ്. ‘നീയൊരു പുഴയായ്’ ജയചന്ദ്രന്റെ മികച്ച ഗാനങ്ങളിൽ പെടും. ‘സാറേ സാറേ’ ദിലീപും സുജാതയും ചേർന്ന് പാടി.
2. കൊച്ചിൻ ഹനീഫയുടെ മമ്മൂട്ടിച്ചിത്രം ‘വാത്സല്യ’ത്തിലെ (1993) പാട്ടുകൾ ഹൃദയഹാരി തന്നെ. ‘അലയും കാറ്റിൻ ഹൃദയം,’ ‘ഇന്നീ കൊച്ചുവരമ്പിൻ’, ‘താമരക്കണ്ണനുറങ്ങേണം…’ രചന: കൈതപ്രം. സംഗീതം: എസ് പി വെങ്കിടേഷ്.
3. കമലിന്റെ മോഹൻലാൽ ചിത്രം വിഷ്ണുലോകത്തിലെ (1991) ‘ആദ്യവസന്തമേ,’ ‘മിണ്ടാത്തതെന്തേ’ ‘കസ്തൂരി’ എന്നീ പാട്ടുകൾ സമ്മാനിച്ചത്
കൈതപ്രം- രവീന്ദ്രൻ ടീം. ശങ്കർ ജയ് കിഷൻമാരുടെ രാജ്കപൂർ ഹിറ്റ് ഗാനം ‘ആവാരാ ഹും’ ഈ ചിത്രത്തിനായി പാടിയത് മോഹൻലാൽ.
4. ഹരിഹരന്റെ ‘നഖക്ഷതങ്ങളി’ലെ (1986) എവർഗ്രീൻ പാട്ടുകൾ മലയാള സിനിമാസംഗീതത്തിന്റെ സുവർണ്ണകാലത്തെ അടയാളപ്പെടുത്തുന്നു. പിന്നിൽ ഒ.എൻ.വി- ബോംബെ രവി ടീം.