KeralaNEWS

കടുത്ത വേനല്‍ച്ചൂട്; അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍ ഇളവ്

കൊച്ചി: കടുത്ത വേനല്‍ച്ചൂട് പരിഗണിച്ച്‌ അഭിഭാഷകരുടെ വസ്ത്രധാരണത്തില്‍  ഇളവനുവദിച്ച് ഹൈക്കോടതി.

ഹൈക്കോടതിയില്‍ ഹാജരാകുന്നവർക്ക് ഗൗണ്‍ ധരിക്കണമെന്ന് നിർബന്ധമില്ല. ജില്ലാ കോടതികളില്‍ ഹാജരാകുന്ന അഭിഭാഷകർ വെളുത്ത ഷർട്ടും കോളർ ബാന്റും ധരിച്ചാല്‍ മതിയാകും. കോട്ടും ഗൗണും നിർബന്ധമല്ല.

Signature-ad

ചൂടുകാലത്ത് കറുത്തകോട്ടും ഗൗണും ധരിക്കുന്നതിന്റെ ബുദ്ധിമുട്ടുകള്‍ ചൂണ്ടിക്കാണിച്ച്‌ കേരള ഹൈക്കോടതി അഭിഭാഷക അസോസിയേഷൻ നല്‍കിയ നിവേദനം പരിഗണിച്ചാണ് നടപടി.

മെയ്‌ 31 വരെയാണ് ഇളവനുവദിച്ച്‌ ഹൈക്കോടതി രജിസ്ട്രാർ ജനറല്‍ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

Back to top button
error: