KeralaNEWS

ഓപ്പറേഷന്‍ സക്‌സസ്! വയനാട്ടില്‍ കിണറ്റില്‍വീണ കടുവയെ പിടികൂടി

വയനാട്: മൂന്നാനക്കുഴിയില്‍ കിണറ്റില്‍വീണ കടുവയെ പുറത്തെത്തിച്ചു. വനംവകുപ്പ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിലാണ് കിണറ്റിലെ പടവുകളില്‍ നിലയുറപ്പിച്ച കടുവയെ വിജയകരമായി വലയിലാക്കി പുറത്തെത്തിച്ചത്.

കടുവയെ കിണറിന് പുറത്തെത്തിച്ചശേഷം മയക്കുവെടി വെച്ചാണ് കൂട്ടിലാക്കിയത്. വെറ്ററിനറി ഡോക്ടര്‍ അജേഷ് മോഹന്‍ദാസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇതിന് നേതൃത്വം നല്‍കിയത്.

Signature-ad

കാക്കനാട്ട് ശ്രീനാഥിന്റെ വീട്ടിലെ കിണറ്റില്‍ ബുധനാഴ്ച രാവിലെയാണ് കടുവയെ കണ്ടത്. മോട്ടോര്‍ പ്രവര്‍ത്തിക്കാതിരിക്കുന്നതിനെ തുടര്‍ന്ന് വീട്ടുടമ നോക്കിയപ്പോഴാണ് കിണറ്റില്‍ കടുവയെ കണ്ടെത്തുന്നത്. നേരത്തെ കടുവയെ കൂടുവെച്ചു പിടികൂടിയ കൃഷ്ണഗിരി, വാകേരി തുടങ്ങിയ പ്രദേശത്തിന് സമീപത്താണ് മൂന്നാനക്കുഴി.

എന്നാല്‍, അടുത്ത ദിവസങ്ങളില്‍ കടുവയുടെ സാന്നിധ്യമോ, വളര്‍ത്തുമൃഗങ്ങളെ വേട്ടയാടിയ സംഭവമോ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല.

 

 

 

Back to top button
error: