KeralaNEWS

സ്വര്‍ണം പവന് 51,280 രൂപ; ഒറ്റ ദിവസം വര്‍ധിച്ചത് 600 രൂപ!

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധന. ഗ്രാമിന് 6410 രൂപയും പവന് 51,280 രൂപയുമാണ് നിലവിലെ വിപണിവില. ഇതുവരെയുള്ള റെക്കോര്‍ഡ് വിലയാണിത്. ഒറ്റദിവസം ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് വര്‍ധിച്ചത്.

അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നത് സംസ്ഥാനത്തെ സ്വര്‍ണവിലയിലും പ്രതിഫലിക്കുകയായിരുന്നു. ഉപഭോക്താക്കള്‍ക്ക് ഒരു പവന്‍ സ്വര്‍ണം വാങ്ങാന്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ 56,000 രൂപ നല്‍കേണ്ടിവരും. രാജ്യാന്തര സ്വര്‍ണവില 2285 ഡോളറും ഇന്ത്യന്‍ രൂപയുടെ വിനിമയ നിരക്ക് നിലവില്‍ 83.38ലും ആണ്. 24 കാരറ്റ് സ്വര്‍ണക്കട്ടിക്ക് ബാങ്ക് നിരക്ക് കിലോഗ്രാമിന് 72 ലക്ഷം രൂപയായി.

Signature-ad

വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 84 രൂപയാണ്. ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിലയില്‍ മാറ്റമില്ല. വിപണി നിരക്ക് 103 രൂപയാണ്. രാജ്യാന്തര സ്വര്‍ണവില ഈ നിലയില്‍ വര്‍ധിച്ചാല്‍ 2300 ഡോളറും കടന്ന് മുന്നോട്ടുപോകാനുള്ള സാധ്യതയുണ്ടെന്ന് വിദഗ്ധര്‍ വിലയിരുത്തുന്നു.

Back to top button
error: