ആയുര്‍വേദത്തില്‍ പരിഹാരമുണ്ട്.
നേരിയ ക്ഷതങ്ങളില്‍ നിന്നും തലയെ രക്ഷിക്കാനും സൂര്യാതാപവും അള്‍ട്രാ വയലറ്റ് രശ്മികളും നേരിട്ട് തലയില്‍ പതിക്കാതിരിക്കാനും തലമുടി സഹായിക്കുന്നു. എന്നാല്‍ മുടി സംരക്ഷണം പറയുമ്പോലെ അത്ര നിസാരമല്ല.
കറുപ്പും കരുത്തുമുള്ള നീണ്ട് ഇടതൂര്‍ന്ന മുടി ഉണ്ടാകുവാന്‍ അല്‍പം ശ്രദ്ധയും പരിചരണവും ആവശ്യമാണ്. താരന്‍, മുടികൊഴിച്ചില്‍, അകാലനര ഇവയെ ചെറുക്കാന്‍ പ്രത്യേക പരിചരണം കൊണ്ടേ കഴിയൂ.
കുളിക്കുമ്പോള്‍ തലമുടിക്കിടയിലൂടെ തലയോട്ടയില്‍ എല്ലായിടത്തും കൈവിരലുകളുടെ അറ്റം അമര്‍ത്തി മസാജ് ചെയ്യാന്‍ ശ്രദ്ധിക്കുക. നനഞ്ഞ മുടി കെട്ടി വയ്ക്കാതിക്കുക. മുടി നന്നായി ഉണങ്ങിയതിന് ശേഷമേ കെട്ടാവൂ.
ഇലക്‌ട്രോണിക് ഹെയര്‍ ഡ്രയര്‍ ഉപയോഗിച്ച് നിരന്തരം മുടി കൃത്രിമമായി ഉണക്കുവാന്‍ ശ്രമിച്ചാല്‍ മുടി പൊട്ടിപ്പിളരുവാന്‍ ഇടയുണ്ട്.
വേനല്‍ക്കാലത്ത് മുടിയില്‍ അഴുക്കും പൊടിയും പിടിക്കുന്നത് പെട്ടന്നായിരിക്കും. അതിനാല്‍ ആഴ്ചയില്‍ രണ്ടു തവണതെങ്കിലും താളിയോ ഹെര്‍ബല്‍ ഷാംപൂവോ ഉപയോഗിച്ച് തലമുടിയിലെ അഴുക്ക് നീക്കം ചെയ്യണം.
മുടി പരിചരിക്കുമ്പോള്‍
- മുടിയില്‍ എണ്ണ ആവശ്യത്തിന് മാത്രം ഉപയോഗിക്കുക
- മുടി നനയുമ്പോള്‍ ഇലാസ്തികത കൂടുന്നതിനാല്‍ ചീകുമ്പോള്‍ കൂടുതല്‍ വലിയുവാനും പൊട്ടിപ്പോകാനുമുള്ള സാധ്യത ഏറുന്നു
- വേഗത്തില്‍ ബ്രഷ് ചെയ്യുന്നത് മുടിക്ക് ദോഷം ചെയ്യും. അകന്ന പല്ലുകളുള്ള ചീപ്പുകൊണ്ട് വളരെ സാവധാനം ബ്രഷ് ചെയ്യണം.
- ഓയില്‍ മസാജിംഗ് തലയോട്ടിയിലെ രക്തയോട്ടം ത്വരിതപ്പെടുത്തുന്നു
- ഹെന്ന ഒരു നല്ല കണ്ടീഷണറാണ്
- പ്രോട്ടീനുകളും മിനറലുകളും അടങ്ങിയ ഭക്ഷണം (മുട്ട, പാല്‍, മുരിങ്ങാക്കായ്, കടല, സോയാബീന്‍) മുടിയുടെ വളര്‍ച്ചയ്ക്ക് നല്ലതാണ്.
- ഷാംപൂ ഉപയോഗിച്ച് മുടി കഴുകുന്നതിനു മുമ്പ് വെളിച്ചെണ്ണ തലയില്‍ നന്നായി തേച്ച് പിടിപ്പിക്കണം.
- ഒരു ടേബിള്‍ സ്പൂണ്‍ വെളിച്ചെണ്ണ ചൂടാക്കി തലയോട്ടിയില്‍ വിരല്‍ത്തുമ്പുകള്‍ കൊണ്ട് 10 മിനിട്ട് മസാജ് ചെയ്യുക. തലയോട്ടിയില്‍ രക്തയോട്ടം വര്‍ധിപ്പിക്കാന്‍ ഇത് നല്ലതാണ്.
- രാത്രി ഉറങ്ങുന്നതിന് മുമ്പ് മൃദുവായ തുണി കൊണ്ട് തല പൊതിഞ്ഞ് കെട്ടുക.
- ഷാംപൂ ഉപയോഗിച്ച് മുടി കഴുകിയതിനു ശേഷം നാലു കപ്പ് ചെറു ചൂടുവെള്ളത്തില്‍ ഒരു ടീസ്പൂണ്‍ തേന്‍ ചേര്‍ത്ത് മുടി കഴുകുക. മുടിക്ക് തിളക്കവും ഭംഗിയും കിട്ടാന്‍ ഇത് സഹായിക്കും.
മുടിയുടെ ആരോഗ്യത്തിന്
- നാം കഴിക്കുന്ന ഭക്ഷണത്തില്‍ വേണ്ടത്ര മാംസ്യം ഉണ്ടായിരിക്കണം. മുടിയുടെ വളര്‍ച്ചയ്ക്ക് അത്യന്താപേക്ഷിതമായ ഘടകമാണ് മാംസ്യം.
- തവിടു കളയാത്ത അരി, മുട്ട, മാംസം, പാല്‍, തൈര്, വെണ്ണ, പഴങ്ങള്‍, ഇലക്കറികള്‍ ഇവയെല്ലാം മുടിയുടെ വളര്‍ച്ചയ്ക്കും ആരോഗ്യത്തിനും ഒഴിച്ചുകൂടാനാവാത്ത ഭക്ഷണ പദാര്‍ഥങ്ങളാണ്.
- വിപണിയില്‍ ലഭിക്കുന്ന മിക്ക ഹെയര്‍ ഡൈകളിലും തലമുടിക്ക് ഹാനികരമായ പല രാസവസ്തുക്കളും അടങ്ങിയിരിക്കുന്നു. മൈലാഞ്ചി ഉപയോഗിച്ച് ഡൈ ചെയ്യുന്നതാണ് നല്ലത്.
- ആഹാരത്തില്‍ മുളക്, ഉപ്പ്, പുളി എന്നിവയുടെ അമിതമായ ഉപയോഗം മുടിയുടെ ബലക്കുറവിന് കാരണമാകും.
- അമിത ചിന്തകളും മാനസിക പിരിമുറുക്കവും മസ്തിഷ്‌ക താപത്തെ വര്‍ധിപ്പിക്കുന്നതിനാല്‍ മുടിയുടെ ദൃഢത കുറയാനിടയുണ്ട്.
- തേങ്ങാപ്പാല്‍ തലയില്‍ തേച്ചു കുളിക്കുന്നത് അമിതമായ ചൂടുകൊണ്ട് മുടി കൊഴിയുന്നത് തടയുവാന്‍ സഹായിക്കും.
- വേനല്‍ക്കാലത്ത് ദിവസവും രണ്ട് തവണയെങ്കിലും മുടി കഴുകണം.
- മുടിയുടെ വളര്‍ച്ചയ്ക്ക് അത്യാവശ്യമായ പോഷക ഘടകമാണ് ഇരുമ്പ്, ചീര, മുരിങ്ങയില
- തുടങ്ങിയ ഇലക്കറികള്‍. ഇവ ഭക്ഷണത്തില്‍ ധാരാളമായി ഉള്‍പ്പെടുത്തുക.
- കാരറ്റ്, തണ്ണിമത്തന്‍, ബീറ്റ്‌റൂട്ട് തുടങ്ങിയ ചുവന്ന നിറമുള്ള പഴങ്ങളിലും പച്ചക്കറികളിലും വൈറ്റമിന്‍ ബി ധാരാളമായി അടങ്ങിയിരിക്കുന്നു. ഇവ നിത്യാഹാരത്തില്‍ ഉള്‍പ്പെടുത്തുക.
- പുകവലി, സൂര്യപ്രകാശത്തിലെ അള്‍ട്രാ വയലറ്റ്് രശ്മികള്‍, ഹെയര്‍ ഡ്രൈയറിന്റെ സ്ഥിരമായ ഉപയോഗം എന്നിവ മുടിയെ ദോഷകരമായി ബാധിക്കുന്നു.
- വരണ്ട മുടിയുള്ളവര്‍ കണ്ടീഷണര്‍ അടങ്ങിയ, ഏഴില്‍ താഴെ പി.എച്ച് ലെവലുള്ള ഷാംപൂ ഉപയോഗിച്ച് മുടി കഴുകണം.