പാലക്കാട്: കോണ്‍ഗ്രസ് ഡിസിസി ജനറല്‍ സെക്രട്ടറി സിപിഎമ്മില്‍ ചേർന്നു. ഷൊർണൂർ നഗരസഭാംഗം ഷൊർണൂർ വിജയനാണ് സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിലെത്തി പാർട്ടിയില്‍ ചേർന്നത്.
കോണ്‍ഗ്രസ് വഴി തെറ്റി സഞ്ചരിക്കുന്നു എന്നും കോണ്‍ഗ്രസ് വർഗീയതയ്ക്ക് കൂട്ടുനില്‍ക്കുകയാണെന്നും ഷൊർണൂർ വിജയൻ പറഞ്ഞു.
ഇപ്പോഴത്തെ നേതാക്കൾ പാർട്ടിക്കുവേണ്ടിയല്ല പ്രവർത്തിക്കുന്നതെന്നും ഈ ഇലക്ഷനോടെ കേരളത്തിലും കോൺഗ്രസ് ഇല്ലാതാകുമെന്നും അദ്ദേഹം പറഞ്ഞു.