നായക്ക് പേ വിഷബാധയുണ്ടായിരുന്നതായാണ് വെറ്റിനറി കോളെജിലെ പരിശോധനയില്‍ തെളിഞ്ഞിരിക്കുന്നത്. നായയുടെ ജഢമാണ് പരിശോധനക്ക് വിധേയമാക്കിയത്.ഇതോടെ സംഭവത്തില്‍ ആശങ്ക ഉയര്‍ന്നിട്ടുണ്ട്.
ചികിത്സ തേടിയവരേകൂടാതെ മറ്റാരെങ്കിലും നായയുമായി സമ്ബര്‍ക്കമുണ്ടായവരുണ്ടെങ്കില്‍
ആവശ്യമായ ചികിത്സാ സൗകര്യം നഗരസഭ ലഭ്യമാക്കും. കുത്തുകുഴി മുതല്‍ കോതമംഗലത്ത് കെ.എസ്.ആര്‍ടിസി ജംഗ്ഷന്‍ വരെയുള്ള ഭാഗത്തുവച്ച് പന്ത്രണ്ടുപേർക്ക് നായയുടെ കടിയേറ്റതായാണ് അധികൃതര്‍ക്ക് വിവരം ലഭിച്ചത്. ഇവരെല്ലാം ചികിത്സ തേടിയിരുന്നു. നായക്ക് പേവിഷ ബാധ സംശയിച്ചിരുന്നതിനാല്‍ ഇവര്‍ക്കെല്ലാം വിദഗ്ദ ചികിത്സയും ഉറപ്പാക്കിയിരുന്നു. കഴിഞ്ഞദിവസം രാമല്ലൂര്‍ തടത്തികവല ഭാഗത്ത് ഒരു പശു പേ വിഷബാധയുടെ ലക്ഷണം കാണിച്ചിരുന്നു. ഇതേതുടര്‍ന്ന് പശുവിനെ കൊല്ലുകയും ചെയ്തു.തൊഴുത്തില്കെട്ടിയിരുന്