ബംഗളൂരു: മുതിര്‍ന്ന ബിജെപി നേതാവും കര്‍ണാടക മുന്‍ മുഖ്യമന്ത്രിയുമായ ഡി.വി. സദാനന്ദ ഗൗഡ(71) രാഷ്ട്രീയത്തില്‍നിന്നു വിരമിച്ചു. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ സീറ്റ് നല്‍കാതിരുന്നതിനെത്തുടര്‍ന്ന് പാര്‍ട്ടി നേതൃത്വവുമായി അഭിപ്രായഭിന്നതയുണ്ടായിരുന്നു. കോണ്‍ഗ്രസിലേക്കു പോകുമെന്ന തരത്തിലും അഭ്യൂഹമുയര്‍ന്നു. ഇതേത്തുടര്‍ന്ന് ബെംഗളൂരുവില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
ബെംഗളൂരു നോര്‍ത്തിലെ സിറ്റിങ് എംപിയാണ് അദ്ദേഹം. ”തിരഞ്ഞെടുപ്പില്‍ സീറ്റ് തരാത്തതില്‍ ബിജെപി നേതൃത്വത്തോട് അതൃപ്തിയുണ്ട്. കോണ്‍ഗ്രസ് പാര്‍ട്ടി ക്ഷണിച്ചിരുന്നു. എന്നാല്‍ അവിടേക്കില്ല. നരേന്ദ്ര മോദിതന്നെ വീണ്ടും പ്രധാനമന്ത്രിയാകണം. കര്‍ണാടകയില്‍ ” ഗൗഡ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.