KeralaNEWS

എറണാകുളത്ത് മേജർ രവി ബിജെപി സ്ഥാനാര്‍ത്ഥിയെന്ന് സൂചന

കൊച്ചി: ലോക്സഭാ തിരഞ്ഞെടുപ്പിൽ എറണാകുളത്ത് സംവിധായകന്‍ മേജര്‍ രവി ബിജെപി സ്ഥാനാർത്ഥിയെന്ന് സൂചന.

 എറണാകുളത്ത് യുഡിഎഫും എല്‍ഡിഎഫും പ്രചാരണത്തില്‍ തകർക്കുമ്പോഴും എറണാകുളത്ത് സ്ഥാനാർത്ഥിയെപ്പോലും പ്രഖ്യാപിക്കാതെ  ബിജെപി ഇപ്പോഴും കളത്തിന് പുറത്താണ്.

രണ്ടാം ഘട്ട സ്ഥാനാര്‍ത്ഥി പട്ടിക ദേശീയ തലത്തില്‍ പ്രഖ്യാപിച്ചിട്ടും അതില്‍ എറണാകുളം ഉള്‍പ്പെടെ കേരളത്തിലെ ശേഷിക്കുന്ന നാല് സീറ്റുകളിലെയും സ്ഥാനാര്‍ത്ഥികളില്ല.

Signature-ad

ബിജെപിക്ക് എറണാകുളം അല്ലാതെ കൊല്ലം, ആലത്തൂര്‍, വയനാട് മണ്ഡലങ്ങളിലാണ് സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കാനുള്ളത്. എറണാകുളത്ത് മാത്രം നാലോളം ബിജെപി നേതാക്കള്‍ പാര്‍ട്ടിയുടെ സാധ്യത പട്ടികയിലുണ്ട്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് മറുകണ്ടം ചാടുന്നവരെ ഉള്‍ക്കൊള്ളിക്കാന്‍ വേണ്ടിയാണ് ഈ സീറ്റുകള്‍ ഒഴിച്ചിരിക്കുന്നതെന്ന് അഭ്യൂഹങ്ങളുണ്ട്.

കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ധര്‍മടത്ത് പിണറായി വിജയനെതിരെ മത്സരിച്ച്‌ മുതിര്‍ന്ന നേതാവ് സി രഘുനാഥിനൊപ്പമാണ് മേജര്‍ രവി പാര്‍ട്ടിയിലെത്തിയത്. ഡിസംബറിലായിരുന്നു ഇരുവരുടെയും പാര്‍ട്ടി പ്രവേശം. രഘുനാഥിനെ ബിജെപി ദേശീയ കൗണ്‍സില്‍ അംഗമാക്കിയിരുന്നു. അതുപോലെ മേജര്‍ രവിയെ സംസ്ഥാന വൈസ് പ്രസിഡന്റുമായി നിയമിക്കുകയായിരുന്നു.

 

ബിജെപി മുന്നോട്ട് വെക്കുന്ന തീവ്ര ദേശീയത വിഷയങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കാന്‍ മേജര്‍ രവി മത്സരിക്കുന്നതിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തല്‍. സുരേഷ് ഗോപി ചലച്ചിത്ര മേഖലയില്‍ നിന്ന് തൃശൂരില്‍ മത്സരിക്കുന്നുണ്ട്. വീണ്ടുമൊരാളെ സിനിമ മേഖലയില്‍ നിന്ന് പരിഗണിക്കണോ എന്ന ആശയക്കുഴപ്പവും നേതൃത്വത്തിനുണ്ട്.

Back to top button
error: