കോട്ടയം: സൗഹൃദ സന്ദര്‍ശനങ്ങളിലൂടെ വോട്ടര്‍മാരെ പരമാവധി നേരില്‍ കണ്ട് വോട്ടഭ്യര്‍ത്ഥിച്ച് കോട്ടയം ലോക്സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന്‍. ഇന്നലെ ( ബുധന്‍) രാവിലെ പാലാ നിയോജക മണ്ഡലത്തിലായിരുന്നു സൗഹൃദ സന്ദര്‍ശനത്തിന് തുടക്കമായത്. രാവിലെ 10.30 മുതല്‍ ഉച്ചവരെ പ്രധാന പ്രവര്‍ത്തകരെയും ആരാധനാലയങ്ങളും സന്ദര്‍ശിച്ച് വോട്ടഭ്യര്‍ത്ഥിച്ചു. പിന്നീട് ഒരു സ്വകാര്യ സ്ഥാപനം വിതരണം ചെയ്യുന്ന വിദ്യാഭ്യാസ സ്‌കോളര്‍ഷിപ്പ് വിതരണം ചെയ്യുന്ന ചടങ്ങിലും സ്ഥാനാര്‍ത്ഥിയെത്തി.
വൈകിട്ട് അഞ്ചരയോടെ എല്‍ഡിഎഫ് പാലാ നിയോജക മണ്ഡലം കണ്‍വന്‍ഷനില്‍ പങ്കെടുക്കാനെത്തിയ സ്ഥാനാര്‍ത്ഥിയെ ആവേശപൂര്‍വം പ്രവര്‍ത്തകര്‍ സ്വീകരിച്ചു. ഹാരമണിയിച്ചാണ് പ്രവര്‍ത്തകര്‍ സ്ഥാനാര്‍ത്ഥിയെ വേദിയിലേക്ക് എത്തിച്ചത്.
മറ്റു പരിപാടികള്‍ ഉള്ളതിനാല്‍ സ്ഥാനാര്‍ത്ഥിയുടെ പ്രസംഗം ആദ്യം നടത്താന്‍ തീരുമാനിച്ചതോടെ ചെറുവാക്കുകളില്‍ വോട്ടഭ്യര്‍ത്ഥന. വികസനം മാത്രം പറഞ്ഞ് ആരെയും വ്യക്തിപരമായി ആക്രമിക്കാതെ ചുരുങ്ങിയ വാക്കുകളില്‍ പ്രസംഗം അവസാനിപ്പിച്ച് സ്ഥാനാര്‍ത്ഥി മടങ്ങി.
കടനാട് എംപി ഫണ്ട് ഉപയോഗിച്ച് പൂര്‍ത്തിയാക്കിയ മിനി മാസ്റ്റ് ലൈറ്റിന്റെ ഉദ്ഘാടനവും എലിക്കുളത്ത് മിനി മാസ്റ്റ് ലൈറ്റിന്റെയും ഉദ്ഘാടനവും നടത്തി മടങ്ങുമ്പോള്‍ രാത്രി ഏറെ വൈകി. ഇന്ന് കോട്ടയം നിയോജക മണ്ഡലം കണ്‍വന്‍ഷന്‍ നടക്കും. ഇന്നു മുതല്‍ ഞായറാഴ്ച വരെ മണ്ഡലം കണ്‍വന്‍ഷനുകളും നടക്കും.