കോട്ടയം: തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തില്‍ ഈ വര്‍ഷത്തെ തിരുവുത്സവം മാര്‍ച്ച് 14 ന് വൈകിട്ട് 7-ന് തന്ത്രി കണ്ഠരര് മോഹനരര് കൊടിയേറ്റും. 20-ന് തിരുനക്കര പൂരം, 21-ന് വലിയ വിളക്ക്, 22-ന് പള്ളിവേട്ട, 23 നാണ് തിരു ആറാട്ട്. 8 ദിവസം ഉത്സവബലി, അഞ്ചാം ഉത്സവം മുതല്‍ കാഴ്ചശ്രീബലി, വേലസേവ, മയിലാട്ടം, 23-ന് ആറാട്ടുസദ്യ. പത്തു ദിവസം നീണ്ടുനില്‍ക്കുന്ന തിരുവുത്സവത്തിന് ദക്ഷിണേന്ത്യയിലെ പ്രഗത്ഭ കലാകാരന്മാരെ പങ്കെടു പ്പിച്ചുകൊണ്ട് ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടാണ് ഉത്സവ പരിപാടികള്‍ ക്രമീക രിച്ചിരിക്കുന്നത്.
ഒന്നാം ഉത്സവം 14-ന് വൈകിട്ട് 5.30 ന് തിരുനക്കര മഹാദേവ ഭജനസംഘത്തിന്റെ ഭജന, 6.30 ന് സ്വാമിയാര് മഠം ആര്‍ഷ വിദ്യാപീഠത്തിന്റെ വേദഘോഷം, 7-ന് ഉദ്ഘാടന സമ്മേളനം സഹകരണ തുറമുഖവകുപ്പ് മന്ത്രി വി.എന്‍. വാസവന് ഉദ്ഘാടനം ചെയ്യും. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തിന്റെ അദ്ധ്യക്ഷതയില്‍ കലാപരിപാടികളുടെ ഉദ്ഘാടനം തിരു വഞ്ചൂര്‍ രാധാകൃഷ്ണന് നിര്‍വ്വഹിക്കും. നഗരസഭാ ചെയര്പേഴ്സന് ബിന്‍സി സെബാസ്റ്റ്യന്‍ ഉത്സവസന്ദേശവും, സുവനീര്‍ പ്രകാശനം നഗരസഭാ വൈസ് ചെയര്മാന് ബി. ഗോപകുമാര്‍ നടത്തും. 8.30 ന് പിന്നണി ഗായിക നിത്യാ മാമന് നയിക്കുന്ന തൃശൂര്‍ കലാസദന്റെ ഗാനമേള.
രണ്ടാം ഉത്സവം 15-ന് വൈകിട്ട് 5-ന് സ്വാമിയാര് മഠം ശ്രീശങ്കരാ തിരുവാതിരകളി അര ങ്ങിന്റെ തിരുവാതിര കളി, 5.30 ന് ശ്രീക്ഷേത്ര നൃത്തവിദ്യാലയത്തിന്റെ ഭരതനാട്യം. 6-ന് തിരുനക്കര നാരായണ സത്സംഗ സമിതിയുടെ നാരായണീയ പാരായണം, 7-ന് അപൂര്‍വ്വ രാഗ സ്കൂള്‍ ഓഫ് മ്യൂസിക് നൃത്ത പരിപാടി, 8-ന് അര്ജുന് സാംബശിവന് & നാരായണന് ചെന്നൈയുടെ കീബോര്‍ഡ് ഡ്യുയറ്റ് കണ്‍സര്‍ട്ട്, 10-ന് കഥകളി കഥ നളചരിതം ഒന്നാം ദിവസം
മൂന്നാം ഉത്സവം 16-ന് വൈകിട്ട് 4.30 മുതല്‍ ശിവോഹം തിരുനക്കരയുടെ തിരുവാതിര കോല്‍ക്കളി, 5.00 ന് ഇടത്തില്‍ ഭഗവതി തിരുവാതിരസംഘത്തിന്റെ തിരുവാതിരകളി, 5.30 ന് ഹരികേശവ് ഡല്‍ഹിയുടെ വയലിന് കച്ചേരി, 7.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂ ഡയമണ്ട്സിന്റെ ഗാനമേള.
നാലാം ഉത്സവം 17-ന് വൈകിട്ട് 5-ന് വല്ലഭദേശം ഇന്ദ്രജിത്ത് & പാര്‍ട്ടിയുടെ ഓര്‍ഗന്‍ കച്ചേരി, 6-ന് വൃന്ദഹരിയുടെ സംഗീത സദസ്, 7-ന് ചിന്മയ വിദ്യാലയം അവതരിപ്പിക്കുന്ന ഭജ സന്ധ്യ, നൃത്താവിഷ്കാരം, 7.30-ന് ഡോ. ആഭാ മോഹന്റെ മോഹിനിയാട്ടം, 8-ന് കറുകച്ചാല്‍ നടരാജ കലാക്ഷേത്ര കലാവിദ്യാലയത്തിന്റെ നൃത്തം, 8.30 ന് ഗോവിന്ദം ബാലഗോകുലത്തിന്റെ നൃത്തനൃത്യങ്ങള്‍, 9.30 മുതല്‍ ചെങ്കോട്ട ഹരിഹര സുബ്രഹ്മണ്യ അയ്യരുടെ സമ്പ്രദായ ഭജന.
അഞ്ചാം ഉത്സവം 18-ന് രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, നാദസ്വരം ഏറ്റുമാനൂര്‍ ശ്രീകാന്ത്, തിരുവാര്‍പ്പ് ഗണേശ്, കോട്ടയം റനീഷ് & പാര്‍ട്ടിയുടെ സ്പെഷ്യല്‍ പഞ്ചവാദ്യം, വൈകിട്ട് 5.30-ന് തിരുനക്കര എന്‍.എസ്.എസ്. കരയോഗത്തിന്റെ തിരുവാതിര, 6-ന് കാഴ്ച ശ്രീബലി, വിളക്കിത്തല നായര്‍ സമാജത്തിന്റെ താലപ്പൊലി ഘോഷയാത്ര, 8.30-ന് ആകാശ് കൃഷ്ണ കുമാരനെല്ലൂര്‍ നയിക്കുന്ന മെഗാ ഫ്യൂഷന്‍ സംഗീതനിശ, 10-ന് കഥകളി, കഥ: തോരണയുദ്ധം.
ആറാം ഉത്സവം 19-ന് വൈകിട്ട് 4.30-ന് തൃക്കാരിയൂര്‍ ശ്രീതിലയ ഭജന്‍സ് ഗീതാ വാഞ്ജീശ്വരന്‍ & പാര്‍ട്ടിയുടെ സമ്പ്രദായ ഭജന്‍സ്, 6-ന് കാഴ്ചശ്രീബലി ചേര്‍ത്തല മനോജ് ശശി, തിരുവന്‍വണ്ടൂര്‍ അഭിജിത് എന്നിവരുടെ നാദസ്വരം, കാട്ടാമ്പാക്ക് വേലകളി സംഘത്തിന്റെ വേലകളി, 8.30-ന് കോട്ടയം ശ്രീമൂകാംബിക നൃത്ത കലാക്ഷേത്രം ആര്.എല്‍.വി. പ്രദീപ് കുമാറിന്റെ നൃത്യധ്വനി, 10-ന് കഥകളി കഥ: കിരാതം.
ഏഴാം ഉത്സവം 20-ന് തിരുനക്കരപൂരം, ഉച്ചക്ക് 12-ന് കോട്ടയം വിശ്വകര്‍മ്മാ സര്‍വ്വീസ് സൊസൈറ്റിയുടെ ഡാന്‍സ്, 1-ന് അയ്മനം കെ.കെ.എസ്. കളരിയുടെ കളരിപ്പയറ്റ്, വൈകിട്ട്
4-ന് തിരുനക്കര പൂരം, തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനര് ഭദ്രദീപം തെളിക്കും. കിഴക്കൂട്ട് അനിയന്‍മാരാരും സംഘവും അവതരിപ്പിക്കുന്ന പാണ്ടിമേളം, ദേവസ്വം ആന തിരു നക്കര ശിവന്, തൃക്കടവൂര്‍ ശിവരാജ് എന്നവര്‍ കിഴക്കും പടിഞ്ഞാറും ചേരുവാരങ്ങളിലായി തിടമ്പ് ഏറ്റും. 22 ഗജവീരന്മാര് പങ്കെടുക്കും. ആറന്മുള ശ്രീകുമാര്‍, തിരുമല രംഗനാഥ് എന്നിവ രുടെ നാദസ്വരം, 10-ന് കൊല്ലം കെ.ആര്.പ്രസാദും സംഘവും അവതരിപ്പിക്കുന്ന സ്റ്റേജ് സിനിമ :
ചന്ദ്രകാന്ത.
എട്ടാം ഉത്സവം 21-ന് വലിയവിളക്ക്. രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, വൈക്കം ഷൈജി, വൈക്കം സുമോദ് എന്നിവരുടെ നാദസ്വരം. തൃപ്രയാര്‍ രമേശന് മാരാരും സംഘവും അവതരിപ്പിക്കുന്ന പഞ്ചവാദ്യം. വൈകിട്ട് 4-ന് 728-ാം നമ്പര്‍ എന്‍.എസ്.എസ്. വനിതാ ഭജന സമിതിയുടെ ഭജന. 5-ന് നാട്യപ്രിയ ഡാന്‍സ് അക്കാഡമിയുടെ കുച്ചിപ്പുടി നൃത്താര്‍ച്ചന, 6-ന് കാഴ്ചശ്രീബലി ദേശവിളക്കിന് തിരുവിതാംകൂര്‍ രാജകുടുംബാംഗം പത്മശ്രീ അശ്വതി തിരുനാള്‍ റാണി ഗൗരി ലക്ഷ്മ്മിബായി ഭദ്രദീപം തെളിക്കും. പത്മശ്രീ ലഭിച്ച തമ്പുരാട്ടിയെ രേണുകാ വിശ്വനാഥന് ആദരിക്കും. ശബരിമല അയ്യപ്പ സേവാസമാജം സ്ഥാപക ട്രസ്റ്റി വി.കെ. വിശ്വനാ ഥന് മുഖ്യാതിഥിയാണ്. 8.30 ന് ഏറ്റുമാനൂര്‍ പ്രശാന്ത് വി. കൈമള്‍ അവതരിപ്പിക്കുന്ന സംഗീതസദസ്സ്, 9.30 ന് നാട്യപൂര്‍ണ്ണ സ്കൂള്‍ ഓഫ് ഡാന്‍സ് നാട്യശ്രീ രാജേഷ് പാമ്പാടി യുടെ ആനന്ദനടനം. 10-ന് വലിയവിളക്ക് ആനിക്കാട് കൃഷ്ണകുമാറിന്ന്റെ പഞ്ചാരിമേളം.
ഒമ്പതാം ഉത്സവം 22-ന് പള്ളിവേട്ട. രാവിലെ 7-ന് ശ്രീബലി എഴുന്നെള്ളിപ്പ്, തിരുമറയൂര്‍ രാജേഷ് മാരാര്‍ & പാര്‍ട്ടിയുടെ സ്പെഷ്യല്‍ പഞ്ചവാദ്യം, വൈകിട്ട് 5-ന് തിരുനക്കര ആര്‍ദ്രാ തിരുവാതിര സംഘത്തിന്റെ തിരുവാതിര, 6-ന് കാഴ്ചശ്രീബലി തുറവൂര്‍ നാരായണപണിക്കര്‍, വൈക്കം വേണു ചെട്ടിയാര്‍ എന്നിവരുടെ നാദസ്വരം, 8.30-ന് പിന്നണി ഗായിക അഖില ആനന്ദും ദേവനാരായണനും നയിക്കുന്ന പാലാ സൂപ്പര്‍ ബീറ്റ്സിന്റെ ഗാനമേള. 12-ന് പള്ളിവേട്ട എഴു ന്നെള്ളിപ്പ്. പത്താം ഉത്സവം 23-ന് ആറാട്ട് രാവിലെ 7-ന് ആറാട്ടു കടവിലേക്ക് എഴുന്നെള്ളിപ്പ്, 11-ന്
ആറാട്ടുസദ്യ, 11.30-ന് കെ.ജി. ഉദയശങ്കറിന്റെ ഗാനമേള, വൈകിട്ട് 4-ന് ഫൈന്‍ ടോണ്‍ മ്യൂസിക് അക്കാദമി അമ്പിളി ഉമേഷ് & പാര്‍ട്ടിയുടെ സംഗീത കച്ചേരി, 5-ന് വളയപ്പെട്ടി എ.ആര്. സുബ്ര ഹ്മണ്യം (തവില്‍), തിരുകൊള്ളൂര്‍ ഡി. ബാലാജി, കടങ്ങന്നൂര് കെ. ശിലമ്പരശന്‍ എന്നിവരുടെ നാദസ്വരകച്ചേരി 8.30-ന്. സമാപന സമ്മേളനം ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് റ്റി.സി. ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ കേസരി മുഖ്യപത്രാധിപര്‍ എന്‍.ആര്. മധു ഉദ്ഘാടനം ചെയ്യും. 10-ന് ചിന്മയ സിസ്റ്റേഴ്സ് ചെന്നൈ രാധിക & ഉമയുടെ ആറാട്ട് കച്ചേരി, 1-ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാന സംഗീതം, 1.30-ന് ആറാട്ട് എതിരേല്പ്, ദീപക്കാഴ്ച, 5-ന് കൊടിയി റക്ക് എന്നിവയാണ് പ്രധാന ഉത്സവ പരിപാടികള്‍.
ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് ടി.സി. ഗണേഷ്, സെക്രട്ടറി അജയ് ടി. നായര്‍, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ഉത്സവ കമ്മറ്റി ജനറല്‍ കോര്‍ഡിനേറ്റര്‍ ടി.സി. രാമാനുജം, ദേവസ്വം അസിസ്റ്റന്റ്റ് കമ്മീഷണര്‍ എം.ജി. മധു, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ലീന പി.കെ., ജോയിന്റ് സെക്രട്ടറിമാരായ പി.എന്‍. വിനോദ്കുമാര്‍, നേവല്‍ സോമന്, പ്രദീപ് ഉറുമ്പില്‍, വിജി ഗോപാലന്, മധു ഹോരക്കാട്, വി.എ. രാധാകൃഷ്ണന്, ജി. വേണുഗോപാല്‍ എന്നിവര്‍ പങ്കെടുത്തു.