CrimeNEWS

ഫ്ളാറ്റില്‍ പുഴുവരിച്ച് ബംഗാള്‍ യുവതിയുടെ നഗ്ന മൃതദേഹം; യുവതി പീഡനത്തിനിരയായതായി സംശയം, പരിചയപ്പെടുത്തിയ ആളും ‘അച്ഛനും’ മുങ്ങി?

ബംഗളൂരു: ഫ്ളാറ്റില്‍ യുവതിയുടെ അഴുകിയ നഗ്നമായ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത തുടരുന്നു. ബംഗാള്‍ സ്വദേശിയായ യുവതിയുടെ മൃതദേഹമാണു ചന്ദാപുരയിലെ ഫ്ളാറ്റില്‍ കണ്ടെത്തിയത്. മൃതദേഹം കിടന്നിരുന്ന മുറിയില്‍നിന്നു ലഹരിമരുന്നും സിറിഞ്ചും കണ്ടെടുത്തു. 25 വയസ്സ് തോന്നിക്കുന്ന യുവതിയുടെ പേരുവിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കൊല്ലപ്പെടുന്നതിനു മുന്‍പു യുവതി ലൈംഗികമായി പീഡിപ്പിക്കപ്പെട്ടെന്നു സംശയമുണ്ടെന്നു പൊലീസ് പറഞ്ഞു.

കഴിഞ്ഞ ദിവസമാണു ഹെഡ് മാസ്റ്റര്‍ ലേഔട്ടിലെ മൂന്നാം നിലയിലെ ഫ്ളാറ്റില്‍നിന്നു മൃതദേഹം കണ്ടെത്തിയത്. രൂക്ഷഗന്ധത്തെ തുടര്‍ന്നു വീട്ടുടമ ഫ്ളാറ്റില്‍ കയറി നോക്കുകയും പൊലീസിനെ വിളിക്കുകയുമായിരുന്നു. മൃതദേഹത്തിന് 5 ദിവസത്തെ പഴക്കമുണ്ടെന്നാണു നിഗമനം. മൃതദേഹം നഗ്നമായിരുന്നെങ്കിലും മുറിവുകളോ പോറലുകളോ ഇല്ലെന്ന് സൂര്യ നഗര്‍ പൊലീസ് പറഞ്ഞു. കൊലപാതകം, ബലാത്സംഗം, തെളിവുകള്‍ അപ്രത്യക്ഷമാക്കല്‍ തുടങ്ങിയ വകുപ്പുകള്‍ പ്രകാരം കേസെടുത്ത് അന്വേഷണം തുടങ്ങി. മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിന് അയച്ചു.

Signature-ad

സോഫ്റ്റ്വെയര്‍ എന്‍ജിനീയറായ സംഗേത് ഗുപ്തയുടേതാണ് ഫ്ളാറ്റ്. ഇവര്‍ താഴെയാണു താമസം. ബാക്കി ഫ്ളാറ്റുകള്‍ വാടകയ്ക്കു നല്‍കിയിരിക്കുകയാണ്. ഒരു മാസം മുന്‍പു ഫ്‌ളാറ്റ് വാടകയ്ക്ക് എടുക്കുമ്പോള്‍ യുവതിയുടെ പിതാവാണെന്ന് സ്വയം പരിചയപ്പെടുത്തിയ 40 വയസ്സില്‍ താഴെയുള്ള ഒരാള്‍ വന്നിരുന്നു. ഇയാളെ പൊലീസ് തിരയുകയാണ്. വാടകക്കാരില്‍നിന്ന് താമസത്തിനു രേഖകളൊന്നും വീട്ടുടമ ആവശ്യപ്പെട്ടിരുന്നില്ല. ഇതേ കെട്ടിടത്തില്‍ താമസിക്കുന്ന ഒഡിഷ സ്വദേശിയുടെ നിര്‍ദേശപ്രകാരമാണു ഫ്ളാറ്റ് വാടകയ്ക്കു നല്‍കാന്‍ ഉടമ സമ്മതിച്ചത്.

വാടകക്കാരെ നിര്‍ദേശിച്ച ആളെയും യുവതിയുടെ ‘അച്ഛനെയും’ കാണാത്തതില്‍ ദുരൂഹതയുള്ളതായി പൊലീസ് സംശയിക്കുന്നു. ഇരുവരും ഫോണുകള്‍ സ്വിച്ച് ഓഫ് ചെയ്തിരിക്കുകയാണ്. മാര്‍ച്ച് 10ന് കെട്ടിടഉടമ സംഗേത് ഗുപ്ത ഈ ഫ്ലാറ്റില്‍ പോയപ്പോള്‍ വാതില്‍ തുറന്നു കിടക്കുന്നതും ഒരു സ്ത്രീ പുതപ്പിനടയില്‍ കമിഴ്ന്നു കിടക്കുന്നതും കണ്ടു. അകത്തേക്കു കയറാതെ ഇവര്‍ മടങ്ങി. അടുത്ത ദിവസങ്ങളില്‍ ദുര്‍ഗന്ധം വന്നതോടെ വീണ്ടും ഫ്ളാറ്റില്‍ നോക്കിയപ്പോള്‍ സ്ത്രീ അതേ കിടപ്പ് കിടക്കുകയാണ്. തുടര്‍ന്ന് പുതപ്പ് മാറ്റിയപ്പോഴാണ് അഴുകിയ മൃതദേഹം കണ്ടതും പൊലീസിനെ അറിയിച്ചതും. മൃതദേഹത്തില്‍ പുഴുവരിച്ചു തുടങ്ങിയിരുന്നതായി പൊലീസ് പറഞ്ഞു.

 

 

 

Back to top button
error: