NEWSPravasi

കൊല്ലം ജില്ല പ്രവാസി സമാജം സാല്‍മിയ യൂണിറ്റ് വാര്‍ഷിക പൊതുയോഗം കുടുംബ സംഗമവും നടത്തി

കുവൈറ്റ് സിറ്റി: കെ.ജെ.പി.എസ്. സാല്‍മിയ യൂണിറ്റ് വാര്‍ഷിക പൊതുയോഗവും – കുടുംബ സംഗമവും 08-03-2024 വെള്ളിയാഴ്ച വൈകിട്ട് 6:00 മണിക്ക് മെട്രോ സൂപ്പര്‍ മെഡിക്കല്‍ സെന്റര്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടത്തപ്പെട്ടു.

യൂണിറ്റ് കണ്‍വീനര്‍ ശ്രീ അജയ് നായരുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ കൊല്ലം ജില്ല പ്രവാസി സമാജത്തിന്റെ രക്ഷാധികാരി ജേക്കബ് ചണ്ണപ്പേട്ട ഉല്‍ഘാടനം നിര്‍വഹിച്ചു. യൂണിറ്റ് ജോയിന്റ് കണ്‍വീനര്‍ ബിജിമോള്‍ (ആര്യ) സ്വാഗതം ആശംസിക്കുകയും, എക്‌സിക്യൂട്ടീവ് അംഗം താരിഖ് അഹമ്മദ് അനുശോചനം പ്രമേയം അവതരിപ്പിച്ചു. യൂണിറ്റിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് യോഗത്തില്‍ ജനറല്‍ സെക്രട്ടറി ബിനില്‍ ദേവരാജന്‍ അവതരിപ്പിച്ചു.

Signature-ad

സമാജം പ്രസിഡന്റ് അലക്‌സ് പുത്തൂര്‍, സമാജത്തിന്റെ ആരംഭവും – നാളിതുവരെയുള്ള പ്രവര്‍ത്തനങ്ങളും വിശദികരിച്ചു. നിര്‍ജീവമായ യൂണിറ്റുകള്‍ പുനഃസംഘടിപ്പിക്കുവാന്‍ ഏവരുടെയും സഹായം ആവിശ്യപ്പെട്ട് സമാജം ട്രഷറര്‍ തമ്പി ലൂക്കോസ് സമാജത്തിന്റെ വാര്‍ഷിക വിവര കണക്കുകള്‍ യോഗത്തില്‍ അവതരിപ്പിച്ചു. വനിതാവേദി ചെയര്‍പേഴ്‌സണ്‍ രഞ്ജന ബിനില്‍ വനിതാവേദിയുടെ പ്രവര്‍ത്തനങ്ങള്‍ വിശദികരിച്ചു.

സമാജം പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ഒഴിവുവന്ന ജോയിന്റ് കണ്‍വീനേഴ്സ് ആയി റിയാസ് അബ്ദുല്‍വാഹിദ്, അനി ശ്രിജിത്, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി ദര്‍ശന്‍ കെ.സ്., ഷംനാദ് കമാല്‍, ബിജിമോള്‍ (ആര്യ), താരിഖ് അഹമ്മദ്, ഗോപകുമാര്‍ (ജിത്), ഗോപിക ദര്‍ശന്‍, എന്നിവരെ പുതുതായി യോഗം തിരഞ്ഞെടുത്തു. വൈസ് പ്രസിഡന്റ് അനില്‍ കുമാര്‍, സെക്രെട്ടറിമാരായ ലിവിന്‍ വര്‍ഗീസ്, റജി മത്തായി, വിവിധ യൂണിറ്റ് കണ്‍വീനര്‍മാരായ ഷാജി ശാമുവേല്‍ (അബ്ബാസിയ), നൈസാം റാവുത്തര്‍ (മംഗഫ്), വര്‍ഗീസ് ഐസക്ക് (മെഹ്ബൂല), വനിതാവേദി ട്രഷറര്‍ ഗിരിജ അജയ്, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ രാജു വര്‍ഗീസ്, ലാജി എബ്രഹാം, എന്‍.എസ്.എസ്. ജനറല്‍ സെക്രട്ടറി കാര്‍ത്തിക് നാരായണന്‍ എന്നിവര്‍ പുതിയ കമ്മിറ്റിയ്ക് ആശംസകള്‍ അര്‍പ്പിച്ചു സംസാരിച്ചു. റിയാസ് അബ്ദുല്‍ വാഹിദ് കൃതജ്ഞത രേഖപ്പെടുത്തി.

മീറ്റിംഗിനുവേണ്ടി എല്ലാ സൗകര്യങ്ങളും ചെയ്തുതന്ന മെട്രോ മെഡിക്കല്‍ ഗ്രൂപ്പ് – ചെയര്‍മാന്‍ മുസ്തഫ ഹംസ, മാനേജര്‍ ഫൈസല്‍ ഫെയ്സല്‍ ഹംസാജി എന്നിവരെ പ്രത്യേകം അഭിനന്ദിക്കുകയും ഹൃദയങ്ങമായ സംഘടയുടെ നന്ദി രേഖപ്പെടുത്തുകയും ചെയ്തു.

 

Back to top button
error: