ചെങ്ങമനാട് പുതുവാശേരി ശ്രീ ശ്രാമ്ബിക്കല്‍ ഭദ്രകാളി ക്ഷേത്രത്തിലെ മേല്‍ശാന്തി പറവൂർ വടക്കേക്കര കുഞ്ഞിതൈ കണ്ണാടത്ത് വീട്ടില്‍ ‘ശ്രീഹരി’യെന്ന കെ എസ് സാബുവിനെയാണ് (44) മുറിയുടെ മുകളില്‍ സ്ഥാപിച്ച പൈപ്പില്‍ ചൊവ്വാഴ്ച പുലർച്ചെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ആലപ്പുഴ സ്വദേശിയായ സാബു നാലര വർഷം മുമ്ബാണ് പുതുവാശ്ശേരി ക്ഷേത്രത്തില്‍ മേല്‍ശാന്തിയായെത്തിയത്
കുന്നുകര തെക്കെ അടുവാശ്ശേരിയിലാണ് കുടുംബസമേതം വാടകക്ക് താമസിക്കുന്നത്.
അതിനിടെ ക്ഷേത്രത്തിലെ ദേവിയെ ചാർത്തിയിരുന്ന 12 പവനിലേറെ തൂക്കം വരുന്ന തിരുവാഭരണം കാണാതായിട്ടുണ്ട്.
മറ്റൊരു പൂജാരിയെ എത്തിച്ച് ക്ഷേത്രത്തിനകത്തെ ആഭരണപെട്ടി തുറന്ന് നോക്കിയപ്പോള്‍ ഒരു പവനോളം വരുന്ന മാല കിട്ടിയെങ്കിലും അത് മുക്കുപണ്ടമായിരുന്നു.
ഒന്നരയാഴ്ച മുമ്ബായിരുന്നു ക്ഷേത്രത്തിലെ ഉത്സവം.ഉത്സവം സമാപിച്ചതിന് ശേഷം തിരുവാഭരണം തിരിച്ചു വാങ്ങി ലോക്കറില്‍ സൂക്ഷിക്കാൻ ക്ഷേത്ര കമ്മിറ്റി ഭാരവാഹികള്‍ പൂജാരിയോട് ആഭരണം തിരികെ തരാൻ ആവശ്യപ്പെട്ടെങ്കിലും നല്കിയില്ലത്രെ.
ചൊവ്വാഴ്ച രാവിലെ തിരുവാഭരണം തിരിച്ചേല്‍പ്പിക്കാമെന്നാണ് അറിയിച്ചിരുന്നത്. അതിനിടെയായിരുന്നു മരണം.
ഉത്സവവുമായി ബന്ധപ്പെട്ട് പുറമെ നിന്ന് പ്രത്യേക പൂജക്കെത്തിയ പൂജാരിക്ക് ദേവിയെ ചാർത്തിയ തിരുവാഭരണത്തില് നിറം മങ്ങിയത് സംശയത്തിനിടയാക്കുകയും, അക്കാര്യം കമ്മിറ്റിക്കാരെ അറിയിക്കുകയും ചെയ്തിരുന്നു. പെട്ടിയുടെ താക്കോലും സാബുവിൻ്റെ കൈവശമാണ് സൂക്ഷിച്ചിരുന്നത്.
സാബു കടുത്ത സാമ്ബത്തിക ബുദ്ധിമുട്ട് അനുഭവിച്ചിരുന്നുവെന്ന് ബന്ധുക്കള്‍ പറഞ്ഞു. ചെങ്ങമനാട് പൊലീസ് സ്ഥലത്തെത്തി ഇൻക്വസ്റ്റ് നടപടികള്‍ പൂർത്തിയാക്കി.