KeralaNEWS

നാലാം ക്ലാസ്സുകാരി കത്തെഴുതി; കടുങ്ങല്ലൂർ എല്‍ പി സ്കൂളിന്  2 കോടി രൂപയുടെ ഹൈടെക്  കെട്ടിടം

കൊച്ചി: കളിക്കാനും പഠിക്കാനും സ്ഥലമില്ലെന്ന് സങ്കടം പറഞ്ഞ് നാലാം ക്ലാസ്സുകാരി അമേയ എഴുതിയ കത്തിന് ഫലമുണ്ടായി.

കടുങ്ങല്ലൂർ എല്‍ പി സ്കൂളിന് പുതിയ കെട്ടിടം അനുവദിച്ച്‌ ഉത്തരവായി. 2 കോടി രൂപയുടെ ഹൈടെക് സ്കൂള്‍ കെട്ടിടമാണ് നിർമിക്കാൻ പോകുന്നത്. മന്ത്രി പി രാജീവ് കെട്ടിടത്തിന് തറക്കല്ലിട്ടു.

“സാറേ എനിക്കും കൂട്ടുകാർക്കും പഠിക്കാനും കഥ പറഞ്ഞിരിക്കാനും നല്ലൊരു കെട്ടിടം പണിതുതരുമോ?”- സ്കൂളിലെ പഴയ കെട്ടിടം പൊളിക്കുന്നതിനാല്‍ കളിക്കാനും പഠിക്കാനുമൊന്നും സ്ഥലമില്ലെന്നാണ് അമേയ മന്ത്രിയെ കത്തിലൂടെ അറിയിച്ചത്.

Signature-ad

കളമശ്ശേരിയിലെ വിവിധ സ്കൂളുകള്‍ക്ക് പുതിയ കെട്ടിടങ്ങള്‍ നിർമ്മിക്കുന്നതിന് 16 കോടി രൂപയിലധികം ഇതിനകം സർക്കാർ അനുവദിച്ചിരുന്നെങ്കിലും അമേയയുടെ കത്തും സംസ്ഥാന സർക്കാർ ഗൗരവത്തില്‍ എടുക്കുകയായിരുന്നു. പുതിയ സ്കൂള്‍ കെട്ടിടത്തിന് അനുമതിയും നല്‍കി.

കമ്ബ്യൂട്ടർ ലാബ് , സ്റ്റേജ്, ക്ളാസ് മുറികള്‍, ലൈബ്രറി തുടങ്ങിയ സൗകര്യങ്ങളെല്ലാം പുതിയ കെട്ടിടത്തില്‍ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. അതിവേഗത്തില്‍ തന്നെ നിർമ്മാണപ്രവർത്തനങ്ങള്‍ പൂർത്തീകരിക്കുമെന്ന് പറഞ്ഞ മന്ത്രി,  എല്ലാവരും നന്നായി പഠിക്കണമെന്നും അഭ്യർത്ഥിച്ചു.

Back to top button
error: